ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം (01-06-2023)

ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ KPCC പ്രസിഡന്റ് ശ്രീ.V.M. സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി രൂപയുടെ cash prize ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. PTA പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.

https://youtu.be/CU0Cv36cG_Q

പരിസ്ഥിതി ദിനാചരണം  (05-06-2023)

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം വർണ്ണാഭമായി കൊണ്ടാടി. പരിസ്ഥിതിപ്രവർത്തകനും പ്രകൃതി സ്നേഹിയും പക്ഷി നിരീക്ഷകനും മികച്ച ഫോട്ടോഗ്രാഫറുമായ ശ്രീ ബേസിൽ പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന അടുക്കളത്തോട്ട നിർമ്മാണത്തിന് വിത്തുകൾ പാകി കൊണ്ട് തുടക്കം കുറിച്ചു സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സിസ്റ്റർ മോളി ദേവസ്സി. പരിസ്ഥിതിദിന സന്ദേശം പങ്കു വച്ചു. SPC യുടെ നേതൃത്യത്തിൽ മധുര വനം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ വിതരണം ചെയ്തു.. പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രച നാ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.

https://youtu.be/hu-DqphIhDE