ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം (02-06-2025)
2025 - 26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.പുതിയ അധ്യയന വർഷത്തിൽ സ്കൂളിലേക്ക് കടന്നുവന്ന എല്ലാ വിദ്യാർത്ഥിനികളെയും അധ്യാപകരെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചന്ദനം ചാർത്തി സ്വീകരിച്ചു.സ്കൂളിൻ്റെ കറസ്പോണ്ടൻൻ്റും ലോക്കൽ മാനേജരുമായ സിസ്റ്റർ എൽസി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിയുടെ എം.എൽ.എ. കെ. ജെ. മാക്സി ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി, ഹൈസ്കൂൾ എച്ച്. എം. സിസ്റ്റർ മിനി പി. എ. , എൽ .പി .എച് . എം .സിസ്റ്റർ റീന,ഹയർസെക്കൻഡറി അൺ എയ്ഡഡ് പ്രിൻസിപ്പൽ ഡെൽന അരുജ,പി.ടി.എ. പ്രസിഡൻറ് റോണി റാഫേൽ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു.
എൽ. എസ്. എസ്. സ്കോളർഷിപ്പ്, യു. എസ്. എസ്. സ്കോളർഷിപ്പ്, എൻ. എം .എം .എസ് . സ്കോളർഷിപ്പ്, സംസ്കൃത സ്കോളർഷിപ്പ് എന്നിവ കരസ്ഥമാക്കിയവർക്ക് സമ്മാനം നൽകുകയുണ്ടായി. നവാഗതർക്ക് പുത്തൻ ബാഗും നോട്ടുബുക്കുകളും മധുര പലഹാരങ്ങളും നൽകി.
പാഠം ഒന്ന് നല്ല പാഠം നല്ല മനുഷ്യനാവുക (03-06-2025 - 13-06-2025)
വിദ്യാലയങ്ങളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായ പാഠം ഒന്ന് നല്ല പാഠം നല്ല മനുഷ്യനാവുക എന്ന പദ്ധതിയുടെ ഭാഗമായി 3-06-2025 മുതൽ 13-06-2025 വരെ എല്ലാ ദിവസവും ഒരു മണിക്കൂർ വിവിധ വിഷയങ്ങളിലായി 5 മുതൽ 12 വരെയുള്ള വിദ്യാർത്ഥിനികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി ഉള്ള ക്രമീകരണങ്ങൾ നടത്തുകയുണ്ടായി.
ലഹരി ഉപയോഗത്തിനെതിരെ (03-06-2025)
സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതിനെകുറിച്ചും വിദ്യാർത്ഥികളുടെ ഇടയിൽ ഇത് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനെ കുറിച്ചും ഇങ്ങനെയുള്ള ചതിക്കുഴികളിൽ വീണു പോകാതിരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ലഹരിയുടെ ദൂഷ്യഫലങ്ങളെകുറിച്ചും വിദ്യാർത്ഥികൾക്ക് ശക്തമായ അവബോധം നൽകിക്കൊണ്ട് ഓപ്പറേഷൻ ഉണർവ്വ് കോഡിനേറ്ററും ഫോർട്ട് കൊച്ചി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറുമായ ആന്റോ മത്തായി ഒരു മണിക്കൂർ ക്ലാസ് നയിച്ചു.
റോഡ് സുരക്ഷാബോധവൽക്കരണ ക്ലാസ് (04-06-2025)
വിദ്യാർത്ഥികൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ട്രാഫിക് നിയമങ്ങൾ അനുസരിക്കേണ്ടതിൻ്റെ ആവശ്യകത, റോഡ് സുരക്ഷാ നിയമങ്ങൾ തുടങ്ങിയവയെക്കുറിച്ച് എച്ച് എസ് വിഭാഗം മലയാള അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ കുട്ടികൾക്ക് വ്യക്തമായ ഒരു അവബോധം നൽകി
ലോക പരിസ്ഥിതി ദിനം (05-06-2025)
Beat Plastic Pollution
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിന ആഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ചിത്ര കുസുമം ആയിരുന്നു.ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത് പ്ലാസ്റ്റിക് മലിനീകരണം ആണെന്നുംഇത് നിയന്ത്രിക്കുന്നതിനായിഓരോ വിദ്യാർത്ഥിയും ഏറെ ശ്രദ്ധ ചെലുത്തേണ്ടതാണെന്നും പരിസ്ഥിതി ദിന സന്ദേശത്തിലൂടെ ചിത്ര വ്യക്തമാക്കുകയും വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സീഡ് ക്ലബ്പ്രവർത്തനങ്ങളുടെ ഭാഗമായിആരംഭിച്ച തുളസി വനം പദ്ധതിയുടെ ഉദ്ഘാടനം സോഷ്യൽസയൻസ് അധ്യാപികയായ സിസ്റ്റർ ഷീല മാത്യു തുളസിത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ചും തുളസി വനം പദ്ധതിയെക്കുറിച്ചും സീഡ് ക്ലബ് കാർഡിനേറ്റർ സിസ്റ്റർ റാണിമോൾ അലക്സ് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി പി. എ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ഒമ്പതാം ക്ലാസിലെ കുട്ടികൾ മനോഹരമായ പരിസ്ഥിതി ഗാനം ആലപിക്കുകയുണ്ടായിഎല്ലാ വിദ്യാർത്ഥിനികളും പരിസ്ഥിതി സംരക്ഷിക്കുന്നതിനായുള്ള പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ 'ക്ലാസ് മുറിയിലേക്ക് ഒരു ചെടി' എന്ന പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ക്ലാസുകളിലേക്ക് ഓരോ ചെടികൾ നൽകുകയും അത് പരിപാലിക്കുന്നതിനുള്ള നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.
വ്യക്തി ശുചിത്വം വിദ്യാർത്ഥികളിൽ (05-06-2025)
വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിങ്ങനെ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ശുചിത്വമില്ലായ്മ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട് എന്ന അറിവും ഓരോ ക്ലാസ് അധ്യാപികയും ക്ലാസ് മുറികളിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു.ഏവരും അനുവർത്തിക്കേണ്ട ശുചിത്വ ശീലങ്ങൾ വിദ്യാർഥിനികൾ ചാർട്ടിൽ എഴുതി ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുകയുണ്ടായി.
ആരോഗ്യസംരക്ഷണം(09-06-2025)
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൽ വ്യായാമത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് കായിക അധ്യാപകരായ അഞ്ജലി , ജെപ്സി എന്നിവർ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ സംഘടിപ്പിക്കുകയും ഓരോ വിഭാഗത്തിനും പ്രത്യേകമായി സൂംമ്പ ഡാൻസ് പരിശീലനം നൽകുകയും ചെയ്തു.
ഡിജിറ്റൽ അച്ചടക്കം(10-06-2025)
സ്കൂൾ അസംബ്ലിയിൽ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈററ്സ് വിദ്യാർഥികളായ എയ്ഞ്ചൽ കെ. ജെ,നതാനിയ നോബിഎന്നിവർ ചോദ്യോത്തര രൂപേണ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ബോധവൽക്കരണം നടത്തി.സ്ക്രീൻ സമയം കൂടുന്നത് മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും സ്ക്രീൻ സമയം എങ്ങനെ കുറയ്ക്കണം എന്നതിനെക്കുറിച്ചും ഇവർ സംസാരിക്കുകയുണ്ടായി
കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ഇന്റർനെറ്റ്,വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ പിന്നിലെ ചതിക്കുഴികളെക്കുറിച്ചും പോലീസ് ഡിപ്പാർട്ട്മെന്റ് ഡി ഡാക് പ്രോജക്ട് കോഡിനേറ്ററും സൈക്കോളജിസ്റ്റുമായ സഞ്ജന റോയ്, ദിയ മൻഹ എന്നിവർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി .
പൊതുമുതൽ സംരക്ഷണം (11-06-2025)
കണയന്നൂർ താലൂക്ക് റവന്യൂ റിക്കവറി തഹസിൽദാർ ജോസഫ് ഹേർട്ടിസ് പൊതുമുതൽ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുകയും ചെയ്തു . പൊതുമുതൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവ എന്തൊക്കെയാണെന്നും പൊതുമുതൽ നശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും ഭൂരിഭാഗം കുട്ടികൾക്കും ഒരു പുതിയ അറിവായിരുന്നു.
അന്നദാനം മഹാദാനം (11.06.2025)
കുട്ടികളിൽ സഹാനുഭൂതി,പങ്കുവെക്കൽ തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി സ്കൂളിൻ്റെ നേതൃത്വത്തിൽഎല്ലാ ചൊവ്വാഴ്ചകളിലും നടത്തിവരുന്ന അന്നദാനം മഹാദാനം പദ്ധതിയുടെ ഈ അധ്യയന വർഷത്തെ ഉദ്ഘാടനം ഇടക്കൊച്ചി സെഹിയോൻ ഊട്ടുശാലയുടെ ചുമതല വഹിക്കുന്ന ജൂഡ്സന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി.
സ്കൂൾ സംരക്ഷണ സമിതി യോഗം (11.06.2025)
വാർഡ് കൗൺസിലർ ഷീബ ഡ്യൂറോം,തോപ്പുംപടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാബി ,ജനമൈത്രി പോലീസ് സീമ ഭായ്,പി.ടി.എ പ്രസിഡൻറ് റോണി റാഫേൽ,സി.പി.ഒ മാരായ പ്രസാദ്,പി .എസ് സുജിത്,എച്ച് എസ് എസ് പ്രിൻസിപ്പൽ സിസ്റ്റർ മോളി വി. ഡി ,ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി പി.എ,വ്യാപാരി വ്യവസായ പ്രതിനിധി അഹമ്മദ് താഹിർ,റസിഡൻസ് അസോസിയേഷൻ പ്രതിനിധി മാക്സൺ,എൽ പി ,യു.പി,എച്ച് .എസ്,എച്ച്.എസ്.എസ്.അധ്യാപക പ്രതിനിധികൾ,വിദ്യാർത്ഥി പ്രതിനിധികൾ,പിടിഎ,എം പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ സ്കൂൾ സുരക്ഷയെ കുറിച്ചുള്ള അവലോകനം നടത്തി.
എസ് പി സി പ്രിലിമിനറി ടെസ്റ്റ് (12.06.2025)
എട്ടാം ക്ലാസിലെവിദ്യാർത്ഥികൾക്കുള്ള എസ് പി സി പ്രിലിമിനറി ടെസ്റ്റ് സി പി ഒ മാരായ അഞ്ജലി വി., ലിയ റീറ്റ എന്നിവരുടെ നേതൃത്വത്തിൽ നടത്തി
വൈകാരിക നിയന്ത്രണാവബോധം (12.06.2025)
പരസ്പരം സഹകരിച്ച് വർത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വൈകാരിക നിയന്ത്രണത്തെകുറിച്ചും കുട്ടികൾക്ക് എല്ലാ ക്ലാസ് അധ്യാപകരും പ്രത്യേകം ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് യോഗം (12.06.2025)
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പഠന പ്രവർത്തനങ്ങനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനെകുറിച്ച് ചർച്ചചെയ്യുകയും വിഷയാടിസ്ഥാനത്തിൽ അധ്യാപകർ യോഗം ചേർന്ന് തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ ഈ യോഗത്തിൽ പ്രകാശനം ചെയ്യുകയും ചെയ്തു.അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടത്തുകയുണ്ടായി
വിജയാഘോഷവും വായനാദിനവും (19.06.2025)
2024 -25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് സ്കൂൾ നേടിയ മികച്ച വിജയം ആഘോഷിക്കുവാനായി സംഘടിപ്പിച്ച വിജയോത്സവത്തിൽ ഫോർട്ട് കൊച്ചി സബ് കലക്ടർ കെ മീര ഐ.എ.എസ്.ആയിരുന്നു മുഖ്യാതിഥി.വായനാദിനവും വിജയോത്സവവും ഒരുമിച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ മീര ഐ.എ.എസ് നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ആരംഭിച്ച വായനാശീലം സിവിൽ സർവീസ് എക്സാമിനും തൻ്റെ ജീവിതത്തിലുംവളരെയധികം സഹായകമായി എന്ന്കുട്ടികളോട് പറയുകയുണ്ടായി.പലതവണ പരിശ്രമിച്ചാണ് സിവിൽ സർവീസ് നേടിയെടുത്തതെന്നും പരാജയങ്ങളിൽ മനസ്സു മടുക്കാതെ മുന്നേറണമെന്നും അവർ കുട്ടികളോട് ആഹ്വാനം ചെയ്തു.എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 51 വിദ്യാർത്ഥികൾക്കും ഒൻപത് എ പ്ലസ് നേടിയ 12 വിദ്യാർത്ഥികൾക്കും പി.ടി.എ മെമെന്റോ നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ അധ്യക്ഷസ്ഥാനം വഹിച്ചത് എച്ച് .എസ് .എസ് പ്രിൻസിപ്പൽ സിസ്റ്റർ മോളി വി .ഡി ആയിരുന്നു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി പി .എ, പതിനൊന്നാം ഡിവിഷൻ കൗൺസിലർ ഷീബ ഡ്യൂറോം, പി. ടി. എ പ്രസിഡൻറ് റോണി റാഫേൽ, ഔവർ ലേഡീസ് കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ ആനന്ദി സേവ്യർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.വായനാ ദിന ഉൽഘാടനത്തിൻ്റെ ഭാഗമായി ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനിയായ ഫിദ ഫാത്തിമ ബി.ആർ ഇ.വായനനയ്ക്കുറിച്ചും ഇതിൻ്റെ സൗകര്യങ്ങളെക്കുറിച്ചും പ്രസംഗം അവതരിപ്പിക്കുകയുണ്ടായി. മികച്ച വിജയം നേടിയതിന് വിദ്യാലയത്തിന് ലഭിച്ച ട്രോഫി സബ് കലക്ടറിൽ നിന്നും ഈ വർഷത്തെ പത്താം ക്ലാസ് അധ്യാപകർ ഏറ്റുവാങ്ങി. പത്താം ക്ലാസ് വിദ്യാർത്ഥി ആയിരുന്ന ദേവകി ഡി .എൽ തൻ്റെ വിദ്യാലയനുഭവങ്ങൾ പങ്കു വച്ചു. ഷാലിമ ടീച്ചർ ഏവർക്കും നന്ദിയർപ്പിച്ചു.
അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും (20.06.2025)
അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇന്നേ ദിവസം മുഖ്യാതിഥിയായെത്തിയത് യോഗാചാര്യയും മുൻ അധ്യാപികയുമായ ലില്ലി പോൾ ടീച്ചറാണ്. ജീവിത ശൈലീ രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ആരോഗ്യകരവും ചിട്ടയുമുള്ള ജീവിത രീതി ക്രമപ്പെടുത്തുന്നതിനും യോഗാഭ്യാസം വളരെയധികം സഹായകമാവുമെന്ന് തൻ്റെ ജീവിതാനുഭവങ്ങളിലൂടെ ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഹൃദയത്തെയും മനസിനെയും സമ്പുഷ്ടമാക്കുന്നതാണ് സംഗീതം. അത് ഭാവനയെയും സൃഷ്ടിപരതയെയുംഉണർത്തുന്നതാണ് എന്ന് പ്രധാന അധ്യാപിക സിസ്റ്റർ മിനി ആൻ്റണി വ്യക്തമാക്കി. എസ്.പി.സി, ഗൈഡിംഗ്, ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥിനികൾ കായികാധ്യാപികയായ അഞ്ജലി ടീച്ചറുടെ നേതൃത്വത്തിൽ യോഗനടത്തുകയുണ്ടായി. ഹൈസ്കൂൾ വിദ്യാർത്ഥികൾ സംഗീതത്തെക്കിച്ചുള്ള മനോഹരമായ ഒരു സംഘഗാനം ആലപിച്ചു.
എസ് പി സി കേഡറ്റ് സെലക്ഷൻ ടെസ്റ്റ് നടന്നു.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ് (25.06.2025)
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ് (2025-2028) നടന്നു. 132 കുട്ടികൾ പങ്കെടുത്തു.
എസ്.പി.സി കേഡറ്റിനുള്ള ഫിസിക്കൽ ടെസ്റ്റ് നടന്നു.
ലഹരി വിരുദ്ധ ദിനം (26.06.2025)
എൽ.പി , യു.പി , എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗങ്ങൾ ഒരുമിച്ച് ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. എച്ച് എസ് സി ഭാഗം കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ് ഏറെ ശ്രദ്ധേയമായിരുന്നു. ലഹരി വിരുദ്ധ ദിന റാലി തോപ്പുംപടി എസ് ഐ ശ്രീ ഷാബി സാർ ഉദ്ഘാടനം ചെയ്തു. എൽ.പി, യു.പി, എച്ച്.എസ് , എച്ച്.എസ്. എസ് വിഭാഗം കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയുടെ ഫല പ്രസിദ്ധീകരണം (30.06.2025)
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 41 കുട്ടികൾ അടങ്ങിയ അംഗങ്ങളായ ലിറ്റിൽ കൈറ്റ്സിന്റെ 2025-26 അധ്യായന വർഷത്തെ ബാച്ച് നിലവിൽ വന്നു.
ബഷീർ ദിനാചരണം (7.07.2025)
ജൂലൈ 5 ന് നടത്തേണ്ടിയിരുന്ന ബഷീർ ദിന പ്രവർത്തനങ്ങൾ ജൂലൈ 7 തിങ്കളാഴ്ച നടത്തി. റവ. സിസ്റ്റർ. മിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഷീർ അനുസ്മരണ സന്ദേശവും ബഷീറിൻറെ നോവലിനെ ആസ്പദമാക്കി കഥാപാത്രാവിഷ്കരവും നടന്നു.
മാധ്യമം ദിനപത്ര വിതരണം (14.07.2025)
വിദ്യാലയത്തിൽ നടപ്പിലാക്കിവരുന്ന മാധ്യമം ദിനപത്ര വിതരണം പദ്ധതിയുടെ ഉദ്ഘാടനം വേമ്പടി വെസ്സൽ ഉടമ ശ്രീ. അഹമ്മദ് താഹിർ നിർവഹിച്ചു. മാധ്യമം ദിനപത്രം കോർഡിനേറ്റർ ശ്രീ. എ.കെ ഖാലിദ് മാധ്യമം ദിനപത്രം പ്രതിനിധി ശ്രീ . അൻസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാങ്മയം ഭാഷാ പ്രതിഭ മത്സരം (17.07.2025)
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വാങ്മയം ഭാഷാ പ്രതിഭ മത്സരം നടത്തപ്പെട്ടു.
സ്കൂൾതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായ കുട്ടികൾ :
യു.പി വിഭാഗം
1st - നാദിയ ഫാത്തിമ എം.എൻ - VI A
2nd - ബ്രൈറ്റീ ഇ. ആർ - VII D
എച്ച.എസ് വിഭാഗം
1st - അഫ്രിൻ .എസ് . - IX D
2nd - നൈറ ഫാത്തിമ - X E
പി.ടി.എ ജനറൽ ബോഡി മീറ്റിംഗ് (25.07.2025)
പി.ടി.എ പ്രസിഡന്റ് ശ്രീ. റോണി റാഫേലിന്റെ അധ്യക്ഷതയിൽ പി.ടി.എ ജനറൽ ബോഡി മീറ്റിംഗ് ഉച്ചയ്ക്ക് 2:30 ന് ഹയർസെക്കൻഡറി ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ തോപ്പുംപടി എസ്.ഐ ശ്രീ. ഷാബി സാർ , ഉദയം പ്രോജക്ട് കോഡിനേറ്റർ ശ്രീമതി. അപർണ എന്നിവർ പങ്കെടുത്തു.
ഉദയം പ്രോജക്ട്
ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കുന്നതിനായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഉദയം പ്രോജക്റ്റിന്റെ ഉദ്ഘാടന ദിനത്തിൽ സജീവ പങ്കാളിത്തം കാഴ്ചവെച്ച ഒ.എൽ.സി.ജി.എച്ച്.എസ് പി സി കേഡറ്റുകളെയും എസ്പിസി കോഡിനേറ്റർമാരായ ശ്രീമതി. അഞ്ജലി വി. ശ്രീമതി. ലിയ റീത്ത എന്നിവരെയും തോപ്പുംപടി ഷാജു സാർ അഭിനന്ദന കത്ത് നൽകി ആദരിച്ചു.