ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2023
2023 ജൂൺ 1 വ്യാഴം രാവിലെ 10 മണിക്ക് പ്രവേശനോത്സവം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടന വീഡിയോ കണ്ടുകൊണ്ട് ആരംഭിച്ചു. നവാഗതരായ കുട്ടികളെ മാലാഖമാരുടെ വേഷത്തിലാണ് സ്വീകരിച്ചത് അവർക്ക് വർണ്ണ തൊപ്പിയും സമ്മാനങ്ങളും നൽകി. പഠനോപകരണങ്ങൾ വിതരണം ചെയ്തു. പായസ വിതരണവും ഉണ്ടായിരുന്നു.
പരിസ്ഥിതി ദിനം 2023
പരിസ്ഥിതി ദിനം പ്രധാനാധ്യാപിക ഫല വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു .കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു. കുട്ടികൾ പ്ലക്കാർഡ് പോസ്റ്റർ എന്നിവ നിർമിച്ചു. കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം വേപ്പിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
വായനാദിനം 2023
ജൂൺ 19 വായനാദിനത്തിൽ കുട്ടികളുടെ പുസ്തകപരിചയവും അമ്മ വായനയും ശ്രദ്ധേയമായി. വള്ളിവട്ടം വായനശാലയുടെ നേതൃത്വത്തിൽ സ്കൂളിൽ പുസ്തക പരിചയവും പ്രദർശനവും നടന്നു. .കുട്ടികൾക്ക് അത് നല്ലൊരു അനുഭവമായിരുന്നു. വായനാദിനം വായന പക്ഷാചരണം ആയി ആചരിക്കുന്നു. ക്ലാസ് ലൈബ്രറി ഒരുക്കൽ, ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നടത്തി. പ്രശസ്ത കഥാകൃത്ത് ശ്രീഎം കെ മോഹനൻ കുട്ടികളുമായി സംവദിച്ചു.
അന്തർദേശീയ യോഗദിനം 2023
ജൂൺ 21 യോഗാ ദിനത്തിൽ അസംബ്ലിയിൽ കുട്ടികൾക്ക് യോഗയെ കുറിച്ച് അവബോധം നൽകി.വൈകുന്നേരം ഹാളിൽ കുട്ടികളെ യോഗക്കായി സജ്ജീകരിച്ചു.അരുൺ മാസ്റ്റർ കുട്ടികൾക്ക് വിവിധ ്് യോഗാസനങ്ങൾ പരിചയപ്പെടുത്തി.യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളും മാസ്റ്റർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾ വളരെ താല്പര്യത്തോടെയാണ് യോഗ ചെയ്തത്.
ഡ്രൈ ഡേ
പകർച്ചപ്പനി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളും പരിസരവും വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത പ്രധാനാധ്യാപിക കുട്ടികളെ ബോധ്യപ്പെടുത്തി. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.കൊതുക് വളരുന്ന ഉറവിടങ്ങൾ നശിപ്പിച്ചു.