സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനത്തിൽ ആരക്കുന്നം  സെൻറ് ജോർജ്സ്  ഹൈസ്കൂൾ വെട്ടിക്കൽ സാശ്രയയിലെ സഹോദരങ്ങൾക്ക് പുസ്തക ചങ്ങാതിയെ നൽകി.

(19-06-2023) മുളന്തുരുത്തി,:  ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനത്തിൽ എല്ലാ വർഷവും വേറിട്ട പരിപാടി സംഘടിപ്പിക്കുന്ന ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂൾ ഇത്തവണ , ജീവിതയാത്രയിൽ അപകടങ്ങൾ മൂലവും അസുഖങ്ങൾ മൂലവും എഴുന്നേറ്റ് നടക്കാൻ സാധിക്കാതെ തളർന്നുപോയ ആളുകളുടെ ആശ്രയകേന്ദ്രമായ വെട്ടിക്കൽ സാശ്രയ  ട്രെയിനിങ് സെന്ററിലെ സഹോദരങ്ങൾക്ക് അവരുടെ വേദനയുടെ ലോകത്തുനിന്നും ആശ്വാസവും ആത്മവിശ്വാസവും പുതു പ്രതീക്ഷകളും നൽകാൻ കഴിയും വിധം വായനയിലൂടെ പുസ്തകങ്ങളെ ചങ്ങാതിമാർ  ആക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവർക്കും പുസ്തകങ്ങൾ നൽകി.  ഗ്രന്ഥശാല സംഘം, സാക്ഷരത യജ്ഞം തുടങ്ങിയ മുന്നേറ്റങ്ങൾ കേരള നവോത്ഥാനത്തിൽ ചെലുത്തിയ സ്വാധീനം ഓർമിച്ചു കൊണ്ടാണ് ഈ ദിനം കടന്നുപോകുന്നത്.  അറിവ് നേടുന്നതിനും ആശയവിനിമയത്തിനുള്ള ഉപാധി എന്നതിലുപരി മാനവരാശിയുടെ വിപ്ലവാത്മകമായ മുന്നേറ്റത്തെ സ്വാധീനിച്ച പ്രക്രിയ കൂടി ആയി വേണം വായനയെ അറിയാൻ.    അറിവ് കൈമാറ്റത്തിനോടൊപ്പം  സമൂഹ മനസ്സാക്ഷിയെ പരുവപ്പെടുത്തുന്നതിൽ വായനയുടെ പങ്ക് വളരെ പ്രധാനമാണ്.   വായനയിലൂടെ മനുഷ്യൻ ചുറ്റുമുള്ളവരുടെ ലോകത്തെ കൂടി അടുത്തറിയുന്നു.  അത്തരത്തിൽ വലിയൊരു സാമൂഹ്യ പ്രവർത്തനം കൂടിയായി വർത്തിക്കാൻ വായനയ്ക്ക് സാധിക്കുന്നുണ്ട്.   പരന്നതും  ആഴത്തിലുള്ളതുമായ വായനാശീലം ഒരു ജനകീയ സംസ്കാരമായി നാം വളർത്തിയെടുക്കണം.  അറിവ് കൈമുതലാക്കിയ ഒരു വികസന സമൂഹമായി വളരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഉള്ള പരിപാടികൾ ആണ് ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്നത് .   എന്റെ പുസ്തക ചങ്ങാതി എന്ന പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ സാശ്രയ   കുടുംബാംഗം ഉമേഷ് എം പി ക്ക് നൽകി പ്രശസ്ത ബാലസാഹിത്യകാരിയും മുളന്തുരുത്തി ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടറും  ആയ ലേഖ കാക്കനാട് നിർവഹിച്ചു.  സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.  സ്കൂളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കിവരുന്ന "എൻ്റെ വായന എൻ്റെ അറിവ് എൻ്റെ ചിറക് " പദ്ധതിയിൽ കഴിഞ്ഞ അധ്യയന വർഷം ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയ കുമാരി അന്ന ബിജുവിനും യുപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പുസ്തകം വായിച്ച ആഗ്നസ് മരിയ ജെയിംസിനും പൂർവ്വ വിദ്യാർത്ഥി ജിജോ ജോർജ്ജ് മൂലേതടത്തിൽ സ്വർണനാണയങ്ങൾ സമ്മാനിച്ചു.   ചടങ്ങിൽ മുഖ്യാതിഥിയായ ജോയൽ ജോസഫ് (ആരക്കുന്നം ആപ്റ്റീവ്  കമ്പനി) ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്   ഡെയ്സി വർഗീസ് , എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്  ഷീലു എലിസബത്ത് കുര്യൻ, വെട്ടിക്കൽ സാശ്രയ മാനേജർ റെജി എബ്രഹാം, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് മഞ്ജു കെ ചെറിയാൻ, ഹൈസ്കൂൾ പി റ്റി എ പ്രസിഡന്റ് ബീന പി നായർ ,ലൈഫ് സ്കൂൾ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ   ഗ്രിഗറി ജോൺ, സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ , പ്രോഗ്രാം കോഡിനേറ്റർ  ഹൈസ്കൂൾ മലയാളവിഭാഗം മേധാവി  മഞ്ജു വർഗീസ് എന്നിവർ സംസാരിച്ചു . കഥ, കവിത സംഗീതം തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

ഗ്രന്ഥശാലാദിനത്തിൽ ബാലസാഹിത്യകാരൻ കെ.ജെ ജോർജ്ജ് ആരക്കുന്നത്തിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

ഗ്രന്ഥശാലാദിനത്തിൻ ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ പൂർവ്വഅധ്യാപകനും, പ്രശസ്ത ബാലസാഹിത്യകാരനുമായിരുന്ന ആരക്കുന്നം ജോർജിന്റെ ഫോട്ടോ സ്കൂൾ ലൈബ്രറിയിൽ അനാച്ഛാദനം ചെയ്തു. സ്കൂൾ മാനേജർ സി. കെ റെജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത ശിൽപിയുമായ ശിവദാസ് എടക്കാട്ടുവയൽ ഫോട്ടോ അനാച്ഛാദനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, സീനിയർ  അസിസ്റ്റന്റ് ഡെയ്സി വർഗീസ്, സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ, പ്രോഗ്രാം കോ ഓർഡിനേറ്റർ മഞ്ജു വർഗീസ്, അധ്യാപകരായ മഞ്ജു കെ ചെറിയാൻ, ജോസ്നി വർഗീസ്, ജോമോൾ മാത്യു, ജീവമോൾ വർഗീസ്, ആകർഷ് സജികുമാർ എന്നിവർ സംസാരിച്ചു. ആരക്കുന്നം ജോർജ്ജിന്റെ ബാലസാഹിത്യകൃതികൾ കണ്ടെടുത്തു പുന:പ്രസിദ്ധീകരിക്കുവാൻ സ്കൂൾ മുൻകൈ എടുക്കുമെന്ന് സ്കൂൾ മാനേജർ സി. കെ റെജി അറിയിച്ചു.

കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ  ആരക്കുന്നം ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ വൈക്കം  മുഹമ്മദ് ബഷീർ അനുസ്മരണം   സംഘടിപ്പിച്ചു.

ബഷീർ കഥാപാത്രങ്ങളായ മതിലുകളിലെ നാരായണി, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, ബാല്യകാലസഖിയിലെ മജീദ്, സുഹറ, പ്രേമലേഖനത്തിലെ കേശവൻ നായരും, സാറാമ്മയും കുട്ടികൾ രംഗത്ത് അവതരിപ്പിച്ചു.

എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ജയകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു., സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പി.ടി.എ പ്രസിഡന്റ് ബീന പി നായർ , മഞ്ജു വർഗീസ്, ആരക്കുന്നം ഗ്രാമീണ വായനശാല പ്രസിഡൻ്റ് ജിനു ജോർജ്,ഇന്നു .വി .ജോണി, അശ്വതി മേനോൻ, അന്ന ബിജു, സിയ ബിജു , ആതിര അശോകൻ, ആകർഷ് സജികുമാർ, അക്സ മേരി പോൾ, അമില ലാലൻ, ആൻമരിയ ഷിബു സംസാരിച്ചു.


ആരക്കുന്നം  സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എന്റെ വായന എന്റെ അറിവ് എന്റെ ചിറക് പദ്ധതി

മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ ഈ വർഷത്തെ വായനാദിനം എന്റെ വായന എന്റെ അറിവ് എന്റെ ചിറക് എന്ന വായന വർഷം പദ്ധതിയുടെ ഉദ്ഘാടനം  പുളിക്കമാലി പട്ടശ്ശേരിൽ ജിനു പി സജി എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രശസ്ത സാഹിത്യകാരിയും സർവ്വവിജ്ഞാനകോശം ഡയറക്ടറുമായ ഡോ. മ്യൂസ് മേരി ജോർജ് നിർവ്വഹിച്ചു. വിദ്യാർത്ഥിയുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ കുട്ടികൾ വായിച്ച പുസ്തകത്തിന്റെയും ആസ്വാദന കുറിപ്പിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന ഹൈസ്കൂൾ യു.പി വിദ്യാർത്ഥികൾക്ക് സ്വർണ്ണ നാണയം സമ്മാനമായി നല്കുന്നു. ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി , ആലുവ യു.സി കോളേജ് റിട്ടയേർഡ് പ്രൊഫ.പി എം കുര്യാച്ചൻ , സ്കൂൾ ബോർഡംഗം ബോബി പോൾ ,ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , മഞ്ജു വർഗീസ് , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, അന്നമ്മ ചാക്കോ ,ജിൻസി പോൾ , സിജോ വർഗീസ്, ഫാ. മനു ജോർജ് കെ , ജോമോൾ മാത്യു , ജീവ മോൾ വർഗീസ് അശ്വതി മേനോൻ , സജി വർഗീസ് എന്നിവർ സംസാരിച്ചു.