ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 11 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13659 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം- 2023 == നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ ഒന്നിന് വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു. സ്വാഗത ഗാനത്തോടെ സ്വാഗതം ചെയ്ത നവാഗതരെ പാപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം- 2023

നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ ഒന്നിന് വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു. സ്വാഗത ഗാനത്തോടെ സ്വാഗതം ചെയ്ത നവാഗതരെ പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രമോദ്. ടി. കെ വാർഡ് മെമ്പർമാരായ ശ്രീമതി രജനി. ടി ശ്രീ .കുഞ്ഞു മൊയ്തീൻ എച്ച് എം ശ്രീ ജയപ്രകാശം മാസ്റ്റർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തു പരിപാടിയിൽ വെച്ച് നവാഗതർക്ക് സ്കൂൾ പി ടി എ യുടെ വകയായി പഠനോപകരണ വിതരണവും പായസവും നൽകി.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിന പ്രത്യേക അസംബ്ലി നടത്തി.

യുപിഎൽ.പിതലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.

  കുട്ടികൾ പ്ലാസ്റ്റിക് പാഴ്വസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായ മറ്റ്  അവ പ്രദർശിപ്പിച്ചു.

പരിസ്ഥിതി ദിന പോസ്റ്റർ നിർമിച്ചു. പ്രദർശിപ്പിച്ചു

പഠനോപകരണ നിർമ്മാണ ശില്പശാല

2023 ജൂൺ 8 വ്യാഴാഴ്ച 1, 2 ക്ലാസിലെ രക്ഷിതാക്കളുടെ സഹായത്തോടുകൂടി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ഭാഷാ പഠനം കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിലും  ആസ്വാദ്യകരം ആക്കുന്നതിനു വേണ്ടിയുള്ള പഠനോപകരണങ്ങൾ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് തയ്യാറാക്കി ശ്രീ . ജയപ്രകാശൻ മാസ്റ്റർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ശ്രീ മഹേഷ് മാസ്റ്റർ ശ്രീമതി അനുജ ടീച്ചർ ശ്രീമതി അൻസൽന ടീച്ചർ  എന്നിവർ ക്ലാസ് നയിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ആകർഷകമായി.

.