സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. കോവിഡിന്  മുമ്പുള്ള  അക്കാദമിക  വർഷങ്ങളിലായി സ്കൂളിൽ ആരോഗ്യ  ബോധവൽക്കരണ ക്ലാസുകൾ, കൃഷിഭവൻ സഹായത്തോടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി, നക്ഷത്രവനം, ഔഷധോദ്യാനം പദ്ധതി , ആയുർവേദ ക്യാമ്പ് കുട്ടികളുടെ ഹോട്ടൽ, ഭക്ഷ്യമേള, ഭിന്നശേഷി കുട്ടിയുടെ ചിത്രപ്രദർശനം,  കായിക പരിശീലനങ്ങൾ , പഠനയാത്രകൾ , പഠനോത്സവം എന്നിവ നടന്നു.''കുട്ടനാടിന് ഒരു കൈത്താങ്ങ്'' പ്രളയ  സഹായം നൽകി 
  2. കോവിഡ് കാലത്ത് ഓൺലൈൻ  ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ , വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്  സങ്കൽപ്പ യാത്ര, ദിനാചര ണങ്ങൾ എന്നിവ നടന്നു.
  3. 2023 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടു സ്വീകരണം. വിശിഷ്ടാഥിതികൾ ചേർന്ന് ഉദ്‌ഘാടനം. അക്ഷരദീപം തെളിക്കൽ. നവാഗതർക്ക് വർണാഭമായ സ്വീകരണം. മധുരം നൽകൽ. പഠനോപകരണ വിതരണം എന്നിവ നടന്നു.
  4. 2023 ജൂൺ 5 -ലോക പരിസ്ഥിതി ദിനം ആചരിച്ചു. കേരള സംസ്ഥാന വനമിത്ര പുരസ്‌കാര ജേതാവ് ശ്രീ കെ. ജി രമേശ് ഉദ്‌ഘാടനം നിർവഹിച്ചു. ഡോ :ലീന പി. നായർ ഔഷധ വൃക്ഷത്തൈ വിതരണം നടത്തി. എ. എം. എ. ഐ -മാതൃഭുമി സീഡ് ക്ലബ് -ഔഷധത്തോട്ടമൊരുക്കൽ, വൃക്ഷതൈ വിതരണം എന്നിവ നടത്തി.
    കുട്ടനാടിന് ഒരു കൈത്താങ്ങ്'' പ്രളയ  സഹായം
    ...
    ...
ഭക്ഷ്യ മേള