ഗവ കോ-ഓപ്പറേറ്റീവ് എൽ. പി. എസ്. ഇരുമ്പനങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ഇരുമ്പനങ്ങാട് എന്ന സ്ഥാലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ കോ-ഓപ്പറേറ്റീവ് എൽ. പി. എസ്. ഇരുമ്പനങ്ങാട് | |
---|---|
വിലാസം | |
ഇരുമ്പനങ്ങാട് ഇരുമ്പനങ്ങാട് , ഇരുമ്പനങ്ങാട് പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 9497618907 |
ഇമെയിൽ | gclpsirumpanangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39205 (സമേതം) |
യുഡൈസ് കോഡ് | 32130700207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു പി |
പി.ടി.എ. പ്രസിഡണ്ട് | സുപ്രിയ സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജെയ്നി കെ ആനന്ദ് |
അവസാനം തിരുത്തിയത് | |
10-06-2023 | Arya V s |
ചരിത്രം
എഴുകോൺ പഞ്ചായത്തിലെ ഇരുമ്പനങ്ങാട് മൂന്നാം വാർഡിൽ ഇലഞ്ഞിക്കോട് എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുൻപ് ഗതാഗത സൗകര്യമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ഒരു തനി ഉൾനാടൻ ഗ്രാമമായിരുന്നു ഇലഞ്ഞിക്കോട് . പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടണമെങ്കിൽ കിലോമീറ്ററുകളോളം നടക്കണമായിരുന്നു . വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ഇരുമ്പനങ്ങാട് ഇടയിലഴികത്തു വീട്ടിൽ എ. ഈശ്വരപിള്ള വക്കിൽ അവർകളുടെ ചുമതലയിൽ നാട്ടിൽ പ്രവർത്തിച്ചിരുന്ന മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങളുമായി ചർച്ച ചെയ്യുകയും ഈ പ്രശ്നം സർക്കറിന്റെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിക്കുകയും ചയ്തു . 1957 ൽ സഖാവ് ഇ എം എസ് മന്ത്രിസഭ നിലവിൽ വരുകയും വിദ്യാഭ്യാസ മന്ത്രി ആയി ജോസഫ് മുണ്ടശ്ശേരി അധികാരമേൽക്കുകയും ചെയ്ത കാലം മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറി ആയിരുന്ന കിഴക്കേടത്തു ഭാസ്ക്കരൻപിള്ള അവർകൾക്കു മാനേജർ സ്ഥാനം നൽകുകയും സൊസൈറ്റിയുടെ അന്നത്തെ പപ്രസിഡന്റ് ആയിരുന്ന എ . ഈശ്വരപിള്ള വക്കിൽ അവർകളുടെ പേർക്ക് ഇരുമ്പനങ്ങാട് കോ - ഓപ്പറേറ്റീവ് എൽ പി എസ് എന്ന പേരിൽ സ്കൂൾ അനുവദിക്കുകയും 1957 ജൂൺ മാസം മൂന്നാം തീയതി അന്നത്തെ നാട്ടുപ്രമാണിമാരായിരുന്ന തെങ്ങിൻ വീട്ടിൽ ഇട്ടിപണിക്കാരുടെയും മുക്കിൽക്കടയിൽ ഫിലിപ്പോസിന്റെയും വീടുകളിൽ ഒന്നാം ക്ലാസും രണ്ടാംക്ലാസ്സുമായി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചയ്തു . ആദ്യ വർഷത്തിൽ 187 കുട്ടികളാണ് പഠിച്ചിരുന്നത് . പ്രധമാധ്യാപികയായി കൊള്ന്നൂർ ചേക്കേട്ടു സരോജിനിയമ്മയും അധ്യാപകരായി കെ വി ഗോപാലകൃഷ്ണപിള്ള , വൈ വർഗീസ്, പി എൻ രാഘവപിള്ള എന്നിവരായിരുന്നു സേവനമനുഷ്ഠിച്ചത് 1958 - 59, 1959 -60 വർഷങ്ങളിൽ യഥാക്രമം മുന്നും നാലും ക്ലാസുകൾ പ്രവർത്തനം ആരംഭിച്ചു . മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം മണ്ഡിഭവിച്ചതോടുകൂടി സ്കൂളിന്റെ അറ്റകുറ്റപ്പണികളും മറ്റും നടത്തുന്നതിന് സാമ്പത്തിക ബാധ്യത ഉണ്ടാവുകയും 1975 ൽ സ്കൂൾ ഗോവെര്ന്മേന്റിനു വിട്ടു കൊടുക്കുകയും അന്ന് മുതൽ സ്കൂളിന്റെ പേര് ഇരുമ്പനങ്ങാട് കോ ഓപ്പറേറ്റീവ് എൽ പി എസ് എന്നാവുകയും ചയ്തു. ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നവർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കുന്നുണ്ട് . ഇരുമ്പനങ്ങാട് മൂന്നാം വാർഡിലെ ഏക സർക്കാർ സ്ഥാപനമായ ഈ സരസ്വതി ക്ഷേത്രം നാടിന്റെ വിളക്കായി ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം
പ്രീ പ്രൈമറി കെട്ടിടം
പാചകപ്പുര
ടോയ്‌ലറ്റ് 5 യൂറിനൽ 1
അഡാപ്റ്റഡ് ടോയ്ലറ്റ് 1
2 വശത്തു ചുറ്റുമതിൽ
കമ്പ്യൂട്ടർ 1
ലാപ്ടോപ്പ് 1
വൈഫൈ സംവിധാനം
പ്രൊജക്ടർ
മാലിന്യ സംസ്ക്കരണം
ലൈബ്രറി
കളിസ്ഥലം
പച്ചക്കറിത്തോട്ടം
മഴക്കുഴി
കോൺറൻസ് ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.998865,76.728843 |zoom=17}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39205
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ