ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സംസ്കൃത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 1 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സംസ്കൃത ക്ലബ്ബ് എന്ന താൾ ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സംസ്കൃത ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്കൃത ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും സംസ്കൃത ഭാഷയിലുള്ള  സർഗാത്മക കഴിവുകൾ വളർത്തുന്നതിനും സംസ്കൃതഭാഷയെ കൈകാര്യം ചെയ്യാൻ  പ്രാപ്തരാക്കുന്നതിനുമായി  രസകരമായി സംസ്കൃത പഠനം നടത്തി വരുന്നു. അതിനുള്ള പ്രവർത്തനങ്ങൾക്ക് കുട്ടികൾതന്നെ ചുക്കാൻ പിടിക്കുന്നതിനായി സംസ്കൃത ക്ലബ് രൂപീകരിച്ച് സംസ്കൃത കലാമത്സരങ്ങൾ- ഗാനാലാപനം, പ്രസംഗം, സിദ്ധരൂപോച്ചാരണം, ഏകപാത്രാഭിനയം, വാർത്താ വാചനം, അഭിനയഗാനാവതരണം, തുടങ്ങിയവ നടത്തി സംസ്കൃത ഭാഷയുടെ മഹത്വം കുട്ടികളിലേക്ക് എത്തിക്കുകയും ഭാഷാസ്നേഹം വളർത്തുകയും ചെയ്യുന്നു. എല്ലാ ദിനാചരണങ്ങളും സംസ്കൃതത്തിൽ ഭാഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആചരിച്ചു പോരുന്നു. ഓരോ മത്സരയിനങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച വിദ്യാർത്ഥികളെ ദേശീയ - അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.