സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പഠന പ്രവർത്തനങ്ങൾ

12:39, 8 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stslps (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം കൂടുതൽ എഴുതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ച ആദ്യ അധ്യയന വർഷമായിരുന്നു 2022 ജൂൺ 1.അതുകൊണ്ടു തന്നെ LP, UP, HS, HSS വിഭാഗങ്ങൾ ഒരുമിച്ചു ചേർന്ന് വിപുലമായ രീതിയിൽ ആയിരുന്നു ഇത്തവണ പ്രവേശനോത്സവം. ബഹുമാന്യനായ തോപ്പുംപടി സർക്കിൾ ഇൻസ്‌പെക്ടർ മാർട്ടിൻ ഉത്‌ഘാടന കർമ്മം നിർവഹിച്ചു. ലോക്കൽ മാനേജർ റവ. ഫാ. സേവ്യർ ചിറമ്മേൽ അധ്യക്ഷത വഹിച്ചു. LP, HS, HSS  വിഭാഗം പ്രധാനധ്യാപകർ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് തിരി തെളിയിച്ചു. സ്കൂളിലെ മുതിർന്ന കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നവാഗതരെ നെറ്റിയിൽ ചന്ദനക്കുറി ചാർത്തി സ്വാഗതം ചെയ്തു. അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ പഠന സാമഗ്രികൾ അടങ്ങിയ മനോഹരമായ ഒരു കൊച്ചു ബാഗും മധുരപലഹാരങ്ങളും വിഭവസമൃദ്ധമായ ഉച്ച ഭക്ഷണവും നൽകി. കൂടാതെ മാതൃഭൂമിയുടെ ഉപഹാരമായി "മായരുത് മലയാളം" എന്ന അക്ഷരമാല കാർഡും മാതൃഭൂമി പത്രവും കുട്ടികൾക്ക് നൽകി. നവാഗതരുടെ മാതാപിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നടത്തി.