ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 7 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) (42040 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1907472 നീക്കം ചെയ്യുന്നു)

ഫെബ്രുവരി 24 - സ്കൂൾ വാർഷികദിനം - 2023

2022-23 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 24ന് നടത്തി.കുട്ടികളുടെ ഒ‍ട്ടനവധി കലാപരിപാടികൾക്ക് ആഡിറ്റോറിയം വേദിയായി. ഉച്ചക്ക് ശേഷം പൊതു സമ്മേളവും പ്രതിഭകളെ ആദരിക്കലും നടന്നു. നഗരസഭ പ്രധിനിധികൾ പി.ടി.എ അംഗങ്ങൾ തുടങ്ങിവർ പങ്കെടുത്തു.

ഫെബ്രുവരി 28 - ശാസ്ത്രദിനം - 2023

ശാസ്ത്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്ര ക്വിസ്, പരീക്ഷണ പ്രദർശനം, ശാസ്ത്ര പ്രദർശനം,ക്ലാസ് തല പരീക്ഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.

മാർച്ച് 1 - ജെ. ആർ. സി. സെമിനാ‍ർ - 2023

പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട് ജെ.ആർ.സി കേഡറ്റുകൾക്ക് സെമിനാർ നടത്തി. IISER തിരുവനന്തപുരം മെഡിക്കൽ ഓഫീസർ ഡോ.ഹേമ ഫ്രാൻസിസ് മുഖ്യാതിഥിയായി.

മാർച്ച് 6 - TEENS CLUB-AWARENESS CLASS - 2023

Teens club ന്റെെആഭിമുഖ്യത്തിൽ "ക്രിയാത്മക കൗമാരം കരുത്തും കരുതലും " എന്ന വിഷയത്തിൽ child psychologist മംഗളാംബാൾ ടീച്ചർ ബോധവത്കരണ ക്ലാസ്സ് നൽകി.