Schoolwiki സംരംഭത്തിൽ നിന്ന്
- 2014-15 വർഷത്തെ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിന് വട്ടിയൂർക്കാവ് സ്കൂൾ അർഹരായി. 2019 ലെ മാതൃഭൂമി വികെസി നന്മ പുരസ്കാരവും ഈ സ്കൂളിൽ ആണ് ലഭിച്ചത്
- 2016 മുതൽ തുടച്ചയായി നാലുവർഷം സബ് ജില്ല സംസ്കൃതോത്സവത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് നേടി. 2019 ൽ സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ്. 2019 സംസ്ഥാന സംസ്കൃതോൽസവത്തിൽ HS വിഭാഗം ആൺകുട്ടികളുടെ അഷ്ടപദി മത്സരത്തിൽ സംസ്ഥാന A ഗ്രേഡ് നേടിയ അനുരാഗ് സി ഷീജ് (8A)
- അമ്മു എൽ. --- 2018-20 --> ജില്ലാതല കലോത്സവത്തിൽ അനിമേഷൻ മത്സരത്തിൽ 2-ആം സ്ഥാനം കരസ്ഥമാക്കി
- 2018-20 ൽ 18 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഗ്രേസ് മാർക്കും എ-ഗ്രേഡ് സർട്ടിഫിക്കറ്റും ലഭിച്ചു.
- 2019-21 ബാച്ചിൽ 24 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് എ-ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു.
- വിപണനസാധ്യതയുള്ള മെറ്റൽ എംബോസിങും പരിശീലിപ്പിക്കുന്നുണ്ട്. വിദ്യാലയത്തിൽ നടന്ന സംരംഭകത്വവികസന പരിശീലന പദ്ധതിയൂടെ ഉദ്ഘാടന വേളയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് , അഭിജിത്ത് സുരേഷ് (STD 8) വരച്ച ആദ്യ ചുമർ ചിത്രവും നവീന ആർ എസ്, അനുനിമ സി ഷീജ് എന്നിവർ ചെയ്ത മെറ്റൽ എംബോസിങ്ങും അനാച്ഛാദനം ചെയ്തു.
- 2020-21 വർഷത്തെ മാതൃഭൂമി സീഡ് ഏറ്റവും നല്ല മാഗസിനുള്ള കൺസുലേഷ൯ഷൻ പ്രൈസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ മാഗസിൻ കരസ്ഥമാക്കി.
- 2015 സീഡ് അവാർഡും ലഭിക്കുകയുണ്ടായി
- സമ്പൂർണ ഡിജിറ്റൽ വിദ്യാലയം -- സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിജയിച്ചു
- 2021 22 വർഷത്തെ സംസ്ഥാനത്തെ മികച്ച ഹയർസെക്കൻഡറി വിഭാഗത്തിലെ മാതൃക അദ്ധ്യാപകനുള്ള അവാർഡ് ഈ സ്കൂളിലെ അധ്യാപകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മായ ശ്രീ കെ സന്തോഷ് കുമാറിന് ലഭിക്കുകയുണ്ടായി.
- 2019 ലെ മാതൃഭൂമി വികെസി നന്മ പുരസ്കാരവും ഈ സ്കൂളിൽ ലഭിക്കുകയുണ്ടായി.
- വ്യക്തിത്വ വികസന ക്ലാസുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, മാനസിക വെല്ലുവിളികൾ സമ്മർദ്ദങ്ങളും കുറയ്ക്കുന്നതിനു വേണ്ടിയുള്ള കൗൺസിലിംഗ് ക്ലാസുകൾ.
- ഭിന്നശേഷി വിഭാഗത്തിൽ പെട്ട കുട്ടികൾ എല്ലാം തന്നെ പലതരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു. ബഹുമാനപ്പെട്ട ഗവർണർ (ശ്രീ ആരിഫ് മുഹമ്മദ് ഖാൻ) സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും ഈ കുട്ടികൾക്ക് അവസരം ലഭിച്ചു.