എസ്സ് എൻ യു പി എസ്സ് തേവലക്കാട്/പ്രവർത്തനങ്ങൾ/2022-2023 വർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 1 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snups thevalakkad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കളിയുംചിരിയും2023

അവധിക്കാല ക്യാമ്പിന്റെ ഒന്നാം ദിവസം പത്തുമണി മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ മാനേജർ ഡോ.തോട്ടയ്ക്കാട് ശശി കായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി,തുടർന്ന് ക്യാമ്പിലെത്തിച്ചേർന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ക്വിസ് പ്രോഗ്രാമിൽ ചോദ്യങ്ങൾ ചോദിച്ച് അതിനുത്തരം പറയുന്ന കുട്ടികൾക്ക് തദവസരത്തിൽ 100 രൂപ സമ്മാനം നൽകി. നിരവധി കുട്ടികൾ ഉത്തരങ്ങൾ നൽകുകയും സമ്മാനത്തുക 100 രൂപ കൈപ്പറ്റി. തുടർന്ന് കുട്ടികൾക്ക് ലഘു ഭക്ഷണ വിതരണം നടത്തി. ക്യാമ്പിന്റെ ഭാഗമായിട്ടുള്ള സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഷാനി ടീച്ചർ കൈകാര്യം ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിൽ വ്യത്യസ്തവും വൈവിധ്യവുമാർന്ന കളികളിലൂടെ കുട്ടികൾക്ക് ആരോഗ്യപരമായിട്ടുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കളിയും ചിരിയും 2023 എന്ന ക്യാമ്പിന് തുടക്കം കുറിച്ചത്. ക്യാമ്പ് ദിനങ്ങളിൽ ഒരു ദിവസം നീന്തൽ പരിശീലനം ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ലഭ്യമാകുന്നതായിരിക്കും. നീന്തൽ പരിശീലനത്തിന്റെ ദിവസം തലേദിവസം തന്നെ ഞങ്ങൾ അറിയിക്കുകയും പോളിസ്റ്റർ തുണികൾ കുട്ടികൾ ധരിച്ചു വരണമെന്നും കളർ ഇളകുന്ന യാതൊരു വസ്ത്രവും ധരിച്ചു വന്നാൽ നീന്തൽ പരിശീലനത്തിൽ പങ്കെടുപ്പിക്കാൻ സാധിക്കില്ല എന്നും കുട്ടികൾക്ക് നിർദ്ദേശം നൽകി .