സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 27 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjh (സംവാദം | സംഭാവനകൾ) (→‎എന്റെ വിദ്യാലയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ വിദ്യാലയം

പി.ഡി അബ്രാഹം ( സ്വർഗ്ഗ ചിത്ര അപ്പച്ചൻ )

അക്ഷരത്തിന്റെ ശക്തി പണ്ടേ അറിഞ്ഞവരാണ് നമ്മൾ മലയാളികൾ. വിശ്വമാനവികതയുടെ തുറസസ്സിലേക്ക് നവോത്ഥാനകാലം തുറന്ന നാട്ടുവഴികളിലൂടെ നമ്മൾ നടന്നു കയറിയപ്പോഴെല്ലാം അറിവും അക്ഷരവുമായിരുന്നു നമ്മുടെ പാഥേയം. സ്വാമി വിവേകാനന്ദൻ കണ്ട ഭ്രാന്താലയത്തിൽ നിന്നും കേരളം എന്ന കൊച്ചു നാട് ദൈവത്തിന്റെ സ്വന്തം നാടായി ഇന്ന് മാറിയിട്ടുണ്ടെങ്കിൽ നമ്മൾ നന്ദി പറയേണ്ടത് ഗ്രാമാന്തരങ്ങളിൽ പോലും നിലവിൽ വരുകയും നിലനിന്ന് പോരുകയും ചെയ്ത വിദ്യാലയങ്ങളോടാണ്.

എന്റെ വിദ്യാലയത്തിൽ ;ഇന്നോളം ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിന് ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു. 1966 ഹൈസ്കൂൾ വിദ്യാഭ്യാസത്തിനാണ് ഞാൻ ഈ അക്ഷരമുറ്റത്ത് കാലുകുത്തുന്നത്.