ജി. സി വൈ എം എ യു പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ
- വിവിധ സംഘടനകൾ പൂർവ വിദ്യാർത്ഥികൾ,സ്കൂൾ എസ്സ്. എം. സി സ്കൂളുമായി ചേർന്നുകിടക്കുന്ന വാർഡുകളിലെ മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശവർക്കർമാർ, നാട്ടുകാർ... എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
- പരിസ്ഥിതി ദിനം, വായനദിനം, ഡോക്റ്റേഴ്സ് ഡേ, ചാന്ദ്രദിനം, ലഹരി വിരുദ്ധദിനം..... തുടങ്ങി എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുന്നു.ദിനചരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ...
-
അധ്യാപക ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയും റിട്ട.ഹെഡ്മിസ്ട്രസ്സുമായ ജയിനമ്മ ടീച്ചറിനെ ആദരിച്ചപ്പോൾ.
-
ഡോക്ടേഴ്സ് ദിനത്തിൽ പി.എച്ച്.സി യിലെ ഡോക്ടറിനെ ആദരിച്ചപ്പോൾ.
- വിദ്യാരംഗം കലാസാഹിത്യ വേദി - ഓൺലൈൻ മീറ്റിംഗ് -നാടൻ പാട്ടു കുട്ടികളുമായി പുന്നപ്ര ജ്യോതികുമാർ സംവദിച്ചു. പോഷകാഹാര ബോധവൽക്കരണ ക്ലാസ് നടത്തി .കോവിഡ് ബോധവൽകരണ ക്ലാസ്സ് നടത്തി കോവിഡ് പോരാളികളായ ആരോഗ്യ വിഭാഗത്തിലെ വ്യക്തികളെ ആദരിച്ചു.
- സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി,കോവിഡ് സുരക്ഷിതത്വം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹെൽപ് ഡെസ്ക് ഉദ്‌ഘാടനം ബഹുമാന്യനായ അമ്പലപ്പുഴ വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ നിർവഹിച്ചു.
-
ഹെൽപ് ഡെസ്ക് ഉദ്‌ഘാടനം
-