എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 6 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എം ഐ ടി യു പി എസ് പി. വെമ്പല്ലൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം എന്ന താൾ എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

എനിക്ക് ആദ്യം ഭയവും പിന്നീട് അത്ഭുതവും തോന്നിയ ഒരു കാലഘട്ടമാണിത്. ആദ്യമായിട്ടാണ് ഞാൻ ഇത്തരം ഒരു സാഹചര്യം കാണുന്നത്. ഒരു ദിവസം നീണ്ട് നിൽക്കുന്ന ഹർത്താലുകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഭക്ഷ്യസാധനങ്ങളും മരുന്നും വിൽക്കുന്ന കടകൾ മാത്രം തുറക്കുകയുള്ളു. എപ്പോഴും തിരക്കുള്ള റോഡുകൾ വിജനമായും കിടക്കുന്നു. എല്ലാവരും ജോലിക്ക് പോലു പോകാതെ വീട്ടിൽ തന്നെേ ഇരിക്കുകയാണ്. ടീവിയിലെ സീരിയലുകളും റിയാലിറ്റി ഷോകളും നിർത്തി വെച്ചത് ഒക്കെ അറിയുമ്പോൾ വല്ലാത്ത ആശങ്കയാണ്. സർക്കാർ എല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ, ഹോംകോറൻറയിൻ എന്നീ വാക്കുകൾ ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്. ജോലിക്ക് ഒന്നും പോകാത്തത് കൊണ്ട് പല വീട്ടിലും ബുദ്ധിമുട്ടുകളും ഉണ്ട്. ഇക്കാലത്ത് പത്രത്തിൽ വാഹനാപകടങ്ങൾ ഒന്നും തന്നെ ഇല്ല. അത് വളരെ സന്തോഷകരമാണ്. എൻറെ അച്ചൻ അടക്കം വിദേശ രാജ്യങ്ങളിൽ കഴിയുന്നവരെ കുറിച്ച് ഓർക്കുമ്പോൾ വളരെ വിഷമം ഉണ്ട്. ഈ സാഹചര്യത്തിലും നമുക്ക് വേണ്ടി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന പോലീസുകാരെയും ആരോഗ്യ പ്രവർത്തകരെയും നാം ഓർക്കണം. പത്രം നിവർത്തിയാൽ കൊറോണാ വാർത്തകൾ മാത്രമേയുള്ളു. എത്രയും വേഗം ഈ ലോകത്ത് നിന്ന് തന്നെ കൊറോണ വൈറസിനെ തുരത്താൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്തിക്കാം. അതിന് ആരോഗ്യപ്രവർത്തകർ പറയുന്ന രീതിയിൽ സഹകരിക്കാം. കാര്യങ്ങൾ ഇങ്ങനെ തന്നെ ആണെങ്കിൽ സ്കൂൾ ജൂണിൽ തുറക്കാൻ സാധിക്കില്ലാ എന്ന് പത്രത്തിൽ കണ്ടു. പുസ്തകങ്ങളുടെ അച്ചടി നിർത്തി വെച്ചിരിക്കുകയാണല്ലോ. പച്ചക്കറി കൃഷിയും നെൽകൃഷിയും എല്ലാം ചെയ്യാൻ ആളില്ലാതെയും വിൽക്കാൻ പറ്റാതെയും നശിച്ചു പോകുന്നുണ്ട്. ഇന്നലെ പത്രത്തിൽ മൺപാത്രം ഉണ്ടാക്കുന്നതിനെ പറ്റി വായിച്ചു. അവരൊക്കെ വളരെ ബുദ്ധിമുട്ടിലാണ്. വാർത്തകളിലൂടെ മരണവാർത്തകൾ അറിയുമ്പോൾ വല്ലാതെ പേടി തോന്നും. ഇതു പോലൊരു സാഹചര്യം ഇനിയൊരിക്കലും ഉണ്ടവരുതേ എന്ന് നമുക്ക് പ്രാർത്തിക്കാം.

AMEYA.K.M
4 B M.I.T.U.P.SCHOOL, P.VEMBALLUR
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 06/ 04/ 2023 >> രചനാവിഭാഗം - ലേഖനം