ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 3 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജെ.എച്ച്.എസ്സ്.എസ്സ്. ഇടമുളക്കൽ/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറി കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു .ഈ അവസ്ഥയിൽ ശുചിത്വം ആവശ്യമാണ്. ശുചിത്വം കൊണ്ട് അർത്ഥമാക്കുന്നത് വൃത്തി എന്നാണ്.ആരോഗ്യ ശുചിത്വ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീലം ആണ് ഇന്നത്തെ സമൂഹത്തിനു വേണ്ടി നമ്മൾ ഓരോ വ്യക്തികളും ചെയ്യേണ്ടത് സ്വയമായി പാലിക്കേണ്ട ആരോഗ്യശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും . എപ്പോഴും നിങ്ങളുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക യാത്രയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ ഒക്കെ കൈകളും മുഖവും നന്നായി സോപ്പിട്ട് കഴിവുകൾ ദിവസവും രണ്ടുനേരം കുളിക്കുക,അലക്കിത്തേച്ച വൃത്തിയുള്ള വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക, ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ചതിനുശേഷം കൈകളും വായും നല്ലതുപോലെ കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എല്ലാ ജലസ്രോതസ്സുകളും മലിനമാക്കാതെ നോക്കണം നമ്മൾ മറ്റൊരു സ്ഥലത്ത് പോയി വരുമ്പോൾ ലിഫ്റ്റ് ,കൈവരി ഇവ ഒക്കെ തൊട്ട ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകണം .എങ്കിൽ രോഗാണുക്കൾക്ക് ശരീരത്തിൽ എത്താൻ കഴിയില്ല .വൈറ്റമിൻ സി പ്രതിരോധശക്തി വർധിപ്പിക്കും. നാരങ്ങ,ഓറഞ്ച് ,നെല്ലിക്ക എന്നിവയൊക്കെ വൈറ്റമിൻ സി നിറഞ്ഞതാണ് ഇവ ധാരാളം കഴിക്കുക. വ്യായാമം ചെയ്താൽ പ്രതിരോധശേഷി കൂടും, പക്ഷേ കഠിനമായ വ്യായാമം പ്രതിരോധശേഷി കുറയ്ക്കും .ഇതെല്ലാം രോഗങ്ങളെ അകറ്റി നിർത്തും. ശുചിത്വ ശീലങ്ങൾ നിങ്ങൾക്ക് ആരോഗ്യവും ബുദ്ധിയും കൊണ്ടുവരും. ശുചിത്വ ശീലങ്ങൾ വളർത്തുക. രോഗപ്രതിരോധശേഷി കൂട്ടുക. വൈറൽ രോഗങ്ങളെ പ്രതിരോധിക്കാം

ആദിത്യ ബി എസ്
എട്ട് ബി ഗവ.ജെ.എച്ച്.എസ്. ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം