ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ പ്രകൃതി നൽകുന്ന ജീവിത പാഠങ്ങൾ

22:11, 3 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജെ.എച്ച്.എസ്സ്.എസ്സ്. ഇടമുളക്കൽ/അക്ഷരവൃക്ഷം/ പ്രകൃതി നൽകുന്ന ജീവിത പാഠങ്ങൾ എന്ന താൾ ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ പ്രകൃതി നൽകുന്ന ജീവിത പാഠങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നൽകുന്ന ജീവിത പാഠങ്ങൾ

നിങ്ങൾ മനുഷ്യന് ഭൂമി എന്നും താൻ ജീവിക്കുന്ന ഭൗതിക ലോകം ആണ്.ഇലപൊഴിഞ്ഞ വീണ്ടും തളിർക്കുന്ന വൃക്ഷം പുനർജന്മത്തിന്റെ പ്രതീകമാണ് .നാശമില്ലാതെ നിലകൊള്ളുന്ന കാണ്ഡം ആത്മാവാണ് .ഇലകളും,പൂക്കളുമെല്ലാം എല്ലാവരെയും മോഹിപ്പിക്കുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട ഭാവവും സ്വഭാവവും അത് വളരുന്നു എന്നതാണ്.മരം നിർമ്മിക്കപ്പെടുന്നത് അല്ല ഓരോ വൃക്ഷവും സ്വയം വളരുന്നതിനാൽ വ്യക്തിത്വമുണ്ട്. അതുപോലെ പ്രകൃതിയിലെ ഒരു മുഖ്യഘടകമാണ് വൃക്ഷങ്ങൾ. .മരം വെട്ടാൻ വരുന്ന ആൾക്കും അത് തണൽ നൽകുന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുെം അത് മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. പക്ഷികളെ കൊല്ലുന്നവനും അവ മധുരമായ് പാടി കേൾപ്പിക്കുന്നു . അങ്ങനെ ജീവിതത്തിൽ മനുഷ്യൻ മാത്രമേ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് സ്വന്തം താൽപ്പര്യം മാത്രമേ കാണുന്നുള്ളൂ .മാത്രമല്ല സകല ജീവികളും ഭൂമിയുടെ അവകാശികൾ ആണെന്ന തിരിച്ചറിവ് മനുഷ്യനില്ല .നല്ല വൃക്ഷം വെട്ടി നശിപ്പിച്ചാലും മണ്ണിൽ കിടക്കുന്ന പേരിൽ നിന്നും അവ വീണ്ടും മുളച്ചു വരാൻ ആഗ്രഹിക്കുന്നു. താനുൾപ്പെടുന്ന പ്രകൃതിക്കു നാശം വരുത്തുമെന്ന് കരുതിയിട്ടാണ് വളരാൻ ആഗ്രഹിക്കുന്നത് വലിയൊരു പാഠം തന്നെയാണ് .ഒരു വൃക്ഷം മാത്രം ആയാൽ കാട് ആവില്ല. ഒരുപാട് മരങ്ങറ്‍ ചേർന്ന് മാത്രമോ വനം ആയി മാറുകയുള്ളൂ .ആഗോളതാപനവും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകുന്നത് മനുഷ്യൻറെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയുടെ ഫലമായിട്ടാണ് മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു .മനുഷ്യൻ ഒന്നോർക്കുക ഓരോ മരങ്ങളുടെ വേരുകൾ പിഴുതെറിയുമ്പോഴും നാം നമ്മുടെ വേരുകൾ തന്നെയാണ് പിഴുതെറിയുന്നത്.

ആതിരാ സുരേന്ദ്രൻ
7ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം