സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 27 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjh (സംവാദം | സംഭാവനകൾ) ('== '''<big>പരിസ്ഥിതി ക്ലബ്ബ്</big>''' == <big>കോടഞ്ചേരി സ്കൂളിനെ മനോഹരമാക്കിയതിൽ ഹരിത നേച്ചർ ക്ലബ്ബിന് വലിയ പങ്കുണ്ട്.സ്കൂളിന് ചുറ്റും ധാരാളം ഫലവൃക്ഷങ്ങളും പലതരത്തിലുമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബ്

കോടഞ്ചേരി സ്കൂളിനെ മനോഹരമാക്കിയതിൽ ഹരിത നേച്ചർ ക്ലബ്ബിന് വലിയ പങ്കുണ്ട്.സ്കൂളിന് ചുറ്റും ധാരാളം ഫലവൃക്ഷങ്ങളും പലതരത്തിലുമുളള ഫലങ്ങളും നിറഞ്ഞു നിൽക്കുന്നു.

സംഭാവനകൾ

  • തണലിനായി ഉങ്ങു മരങ്ങളും, ഇലഞ്ഞിമരങ്ങളും നട്ടുവളർത്തി.
  • ആർക്കും ഇമ്പം ഏകുന്ന നെല്ലി മരങ്ങളും മാവും സ്കൂൾ അങ്കണത്തിൽ തലയുയർത്തി നിൽക്കുന്നു.
  • പുതുതായി നട്ട ഹൈബ്രിഡ് ഇനത്തിൽപ്പെട്ട മാവുകളും പ്ലാവുകളും കാണാം.
  • സ്ഥല പരിമിതിയുണ്ടെങ്കിലും വാഴ കൃഷിയും നടത്തുന്നുണ്ട്.
  • പയർ,വഴുതന തുടങ്ങിയ പച്ചക്കറികൾ ഗ്രോ ബാഗിൽ നട്ടു വളർത്തുന്നുണ്ട്.
  • ചെടിച്ചട്ടികളിൽ തൂങ്ങിക്കിടക്കുന്ന ചെടികൾ രണ്ടു നിലകളിലും കാണാം,കൂടാതെ വരാന്തകളിൽ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
  • ഫോക്സ് ടെയിൽ മരങ്ങൾ , കോളാമ്പി ചെടികൾ ഇവ അങ്കണത്തിൽ തന്നെയുണ്ട്.
  • സ്കൂളിന് പിന്നിലായി ഔഷധ സസ്യത്തോട്ടവും ഉണ്ട്.