ഉപയോക്താവ്:42660 (KVUPS PANGODE)

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 3 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42660 (സംവാദം | സംഭാവനകൾ) ('== ജൈവവൈവിധ്യ വിദ്യാലയം - കെ വി യു പി എസ് പാങ്ങോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൈവവൈവിധ്യ വിദ്യാലയം - കെ വി യു പി എസ് പാങ്ങോട്

      ഇംഗ്ലീഷ് - മലയാളം  മീഡിയങ്ങളിലായി  500 ലധികം  വിദ്യാര്‍ത്ഥികളും  21 അധ്യാപകരുമുള്ള  ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗത്ത്  മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സ്കൗട്ട്സ് & ഗൈഡ്സ്  ഉള്‍പ്പെടെ 18 ക്ലബ്ബുകള്‍  ഇവിടെ സജീവമായി നടന്നുവരുന്നു. മാതൃകാപരമായ വിദ്യാലയ പാര്‍ലമെന്റ് സംവിധാനം, ഈസി  ഇംഗ്ലീഷ് പ്രോഗ്രാം,  ജൈവവൈവിധ്യ വിദ്യാലയം പദ്ധതി, സ്റ്റുഡന്‍സ്  ബോട്ടാണിക്കല്‍ ഗാര്‍ഡന്‍,  സ്റ്റുഡന്‍സ് എന്‍സൈക്ലോപീഡിയ എന്നിവ  ഈ വിദ്യാലയത്തിന്റെ  വൈവിധ്യമാര്‍ന്ന തനതു പരിപാടികളാണ്. വിദ്യാലയ പി ടി എയുടേയും  സ്ക്കൂള്‍ ഡവലപ്മെന്റ്  കമ്മറ്റിയുടേയും നേതൃത്വത്തില്‍  ബഹുജന പങ്കാളിത്തത്തോടെ 2000 മുതല്‍ വിദ്യാലയം കേന്ദ്രമാക്കി  നടന്നുവരുന്ന  കല്ലറ - പാങ്ങോട് മേള എന്ന ചരിത്രഭൂമിയിലെ വിസ്മയ മേള ഏറെ ജനപങ്കാളിത്തമുള്ള  വിദ്യാഭ്യാസ - സാംസ്കാരിക മേളയാണ്.
"https://schoolwiki.in/index.php?title=ഉപയോക്താവ്:42660_(KVUPS_PANGODE)&oldid=189692" എന്ന താളിൽനിന്ന് ശേഖരിച്ചത്