സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 16 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12554 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മൂന്നു വർഷം തുടർച്ചയായി ജില്ലയിൽ  ഒന്നാം ക്‌ളാസ്സിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ചതിനുള്ള അംഗീകാരം

2021-22 വർഷത്തിൽ ചെറുവത്തൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ  എസ് എസ് , യു എസ് എസ് സ്കോളർഷിപ് ലഭിച്ചതിനുള്ള അംഗീകാരം .

ശുചിത്വ വിദ്യാലയത്തിന് നല്ല പാഠം നൽകിയ അംഗീകാരം.

യു പി വിഭാഗം ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം.

യു പി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം.

എൽ പി വിഭാഗം കലാ മേളയിൽ ഒന്നാം സ്ഥാനം.

യു പി വിഭാഗം കലാ മേളയിൽ ഒന്നാം സ്ഥാനം.

യു പി വിഭാഗം അറബിക് കലാ മേളയിൽ രണ്ടാം സ്ഥാനം.

എൽ പി വിഭാഗം അറബിക് കലാ മേളയിൽ രണ്ടാം സ്ഥാനം.

യു പി വിഭാഗം സംസ്‌കൃതം കലാ മേളയിൽ രണ്ടാം സ്ഥാനം.

ഗണിത ശാസ്ത്ര പ്രതിഭാ നിർണ്ണയ പരീക്ഷ

സ്കൂൾതലത്തിൽ ഗണിതശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തിയ ന്യൂമാത് സ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ കേശവ് ഹരീഷ്, ശ്രേയാ സുബിൻ ,എസ് സി വിഭാഗത്തിൽ അഷിത്ത് സി എന്നീ കുട്ടികൾ യോഗ്യത നേടി. ചെറുവത്തൂർ ഉപജില്ലാ തലത്തിൽ 21 ജനുവരി 2023 ന് പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ന്യൂമാത് സ് പരീക്ഷയിൽ ജില്ലയിലേക്ക് ശ്രേയ സുബിൻ നാലാം റാങ്കും കേശവ് ഹരീഷ് അഞ്ചാം റാങ്കും കരസ്ഥമാക്കി

വാങ്‌മയം

കുട്ടികളിലെ സർഗാത്മക ശേഷി വിലയിരുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടത്തുന്ന എഴുത്തു പരീക്ഷയായ വാങ്മയം ഭാഷാ തിരഞ്ഞെടുപ്പ് പരീക്ഷ യിൽ സ്കൂളിൽ നിന്നും ധ്വനി രാജീവും ശ്രേയസുബിനും സമ്മാനാർഹരായി . സബ്ജില്ലാ തല മത്സരത്തിലും ജില്ലാതല മത്സരത്തിലും യു പി വിഭാഗത്തിൽ ധ്വനി രാജീവ് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സർഗോത്സവം

കുട്ടികളിലെ സർഗാത്മകശേഷി വിലയിരുത്തുന്നതിനായി നടത്തിയ വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് റവന്യൂ ജില്ലാ സർഗോത്സവം 2022 -23 ൽ മാനസ എസ് എന്ന ആറാം ക്ലാസ്സ്  വിദ്യാർത്ഥി യു പി വിഭാഗം 'അഭിനയം' ഇനത്തിൽ ജില്ലാതലത്തിൽ സമ്മാനാർഹയായി.

നിർമ്മൽ സുഗതന് മികച്ച പ്രകടനത്തിനുള്ള അംഗീകാരം

ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഗ്രാൻഡ്ഫിനാലെ ബെസ്റ്റ് പെർഫോമർ അവാർഡിന് നിർമ്മൽ സുഗതൻ അർഹനായി. തിരുവനന്തപുരത്ത് നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ മൂന്നിൽ 10 മികച്ച ബെസ്റ്റ് പെർഫോമർ മാരിൽ ഒരാളാണ് നിർമ്മൽ സുഗതൻ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.