എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം എസ് ഡി പി വൈ സ്‍കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ ഒന്നിന് രാവിലെ പത്തുമണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി. യോഗം പ്രസിഡന്റ് സി ജി പ്രതാപൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ എ കെ സന്തോഷ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.പ്രശസ്ത മിമിക്രി സീരിയൽ സിനിമാതാരം കലാഭവൻ യൂസഫ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.ചടങ്ങിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. പ്രധാനാധ്യാപകർ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.