എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 12 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രണ്ടായിരത്തിഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ പത്തൊമ്പതാം തീയതി ഉച്ചക്ക് മൂന്നുമണിവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള സമയം അനുവദിക്കുകയുണ്ടായി.നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഒക്ടോബർ ഇരുപത്തഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ നൽകി.ഒക്ടോബർ ഇരുപത്തെട്ടാം തീയതി രാവിലെ പത്തുമണിമുതൽ വോട്ടെടുപ്പ് ആരംഭിച്ചു.ഓരോ ക്ലാസ് മുറിയും പോളിംഗ് ബൂത്തുകളായി സജ്ജീകരിക്കപ്പെട്ടു.ഒരുമണിക്കൂർ നീണ്ടുനിന്ന വോട്ടെടുപ്പിനുശേഷം ക്ലാസ് മുറികളിൽതന്നെ വോട്ടെണ്ണലും നടത്തുകയുണ്ടായി.ഭൂരിപക്ഷ വോട്ട് നേടി വിജയിച്ച വിദ്യാർത്ഥികളിൽനിന്ന് ഒക്ടോബർ മുപ്പത്തൊന്നിന് പാർലമെന്റ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി.പ്രൊട്ടേം സ്പീക്കർ ആദിൽ എ.എ,സ്കൂൾ ചെയർമാൻ മുഹമ്മദ് യാസിർ,വൈസ് ചെയർമാൻ ഫൗസാൻ അബ്ദുള്ള,കലാവേദി സെക്രട്ടറി മുഹമ്മദ് ഫർഹാൻ,ജോയിന്റ് സെക്രട്ടറി ഏയ്ബൽ ജോസഫ്,കായികവേദി സെക്രട്ടറി അർഫാത്ത്,ജോയിന്റ് സെക്രട്ടറി മുഹമ്മദ് അമീർ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.


സ്ലിപ്പ് കൊടുക്കുന്നു
മഷി പുരട്ടുന്നു
വോട്ട് ചെയ്യുന്ന വിദ്യാർത്ഥി
വോട്ട് ചെയ്തു കഴിഞ്ഞ വിദ്യാർത്ഥി
സത്യപ്രതിജ്ഞ ചടങ്ങ്