ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്റ്റാർസ്
ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്
ആമുഖം
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന പാക്കേജായ 'ഹലോ ഇംഗ്ലീഷ് ' പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു പരിപാടിയാണ് 'ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ്.'
2018 -19 അധ്യയനവർഷത്തിലാണ് ഇത് ആരംഭിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുക, അതിൽ സജീവമായി അവരെ പങ്കെടുപ്പിക്കുക എന്നുള്ളതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.സ്കിറ്റ് , റോൾപ്ലേ , ലഘുനാടകങ്ങൾ എന്ന സങ്കേതങ്ങളിൽളിലൂടെ ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങൾ പുനരാവിഷ്ക്കരിക്കുകയും കുട്ടികളെ അതിലെ കഥാപാത്രങ്ങളാക്കി മാറ്റുകയും ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലൂടെ ആശയ വിനിമയം നടത്തുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. പരിചിതമായ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുകവഴി പേടി കൂടാതെയും, സ്വാഭാവികമായ രീതിയിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് ലഭിച്ചു.
ഇതിനു പുറമേ കുട്ടികളുടെ സർഗ്ഗാത്മകമായ ഭാഷാശേഷി വർധിക്കുന്നതിനായി ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം നടത്തുകയും, കുട്ടികളെ ഇതിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. പാട്ടുകൾ, കഥകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കളികൾ, പദപരിചയം, സ്വയം പരിചയപ്പെടുത്തൽ.. എന്നിങ്ങനെ നിരവധി പരിപാടികളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുവാനും 'ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ് ' എന്ന പരിപാടിയിലൂടെ സാധിക്കുന്നുണ്ട്.
പ്രധാന പ്രവർത്തനങ്ങൾ :-2021-22
പ്രധാന പ്രവർത്തനങ്ങൾ :-2022-23
'ഹലോ ഇംഗ്ലീഷ് '
- 'ഹലോ ഇംഗ്ലീഷ് ' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി, കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണികൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ കൃത്യമായി സ്കൂളിൽ നടത്തിവരുന്നു.
- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പുറമേ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റോൾപ്ലേ, സംഭാഷണങ്ങൾ, വായനാമത്‍സരം, പദ്യം ചൊല്ലൽ, പദ പരിചയം, അവതരണങ്ങൾ, എന്നിങ്ങനെ ഇംഗ്ലീഷ് പഠനം രസകരമാക്കാനുതകുന്ന പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്തിവരുന്നു.
ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ് -2022
ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന കാര്യത്തിൽ കുട്ടികളെ മിന്നും താരങ്ങളാക്കി മാറ്റുന്നതിന് വേണ്ടി ആവിഷ്കരിച്ച സ്കൂൾതല പദ്ധതിയാണ് 'ട്വിങ്ക്ലിങ്ങ് സ്റ്റാർസ് '. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഭാഷ ഉപയോഗിക്കുമ്പോൾ തെറ്റു വരുമോ എന്ന പേടി പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട്, കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുവാനുള്ള ആത്മവിശ്വാസം നിറയ്ക്കുക, ഇംഗ്ലീഷ് ഭാഷ ആസ്വദിച്ച് ഉപയോഗിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഈ അധ്യയന വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ് -2022 എന്ന പരിപാടിയുടെ ഉദ്ഘാടനം പ്രഥമധ്യാപിക ശ്രീമതി ഷൈല ടീച്ചർ നിർവഹിച്ചു. ഇംഗ്ലീഷ് ഡ്രാമ, റോൾപ്ലേ പദ്യം ചൊല്ലൽ സംഭാഷണങ്ങൾ, പ്രസംഗം,, പരിചയപ്പെടുത്തൽ, കടങ്കഥകൾ തുടങ്ങിയ വിവിധ മേഖലകളിലെ കുട്ടികളുടെ ശ്രദ്ധേയമായ അവതരണങ്ങൾ കൊണ്ട് പരിപാടി സമ്പന്നമായി.
ഇംഗ്ലീഷ് ഫെസ്റ്റ് - ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ് -2022
റീഡിങ്ങ് കോർണർ
പ്രകൃതി സൗഹൃദമായ വായനവേദികൾ ഒരുക്കിക്കൊണ്ട് കുട്ടികളുടെ വായനാ ശേഷിയെ പരിപോഷിപ്പിക്കുവാൻ ശ്രമിക്കുന്നു.
ശുദ്ധമായ വായുവും, പ്രകൃതിരമണീയമായ അന്തരീക്ഷവും കുട്ടികളെ ആസ്വാദ്യകരമായ വായനയിലേക്കും ഭാവനാത്മക ചിന്തയിലേക്കും നയിക്കുവാൻ ഉപകാരപ്പെടും എന്നതിൽ സംശയമില്ല. മടുത്തുള്ള വാക്കാത്ത, രസകരമായ ഒരു അനുഭവമായി വായനയെ സ്വീകരിക്കുവാൻ കുട്ടികൾക്ക് ഇതിലൂടെ സാധിക്കുന്നു.
ഇല -എൻഹാൻസ്ഡ് ലേണിംഗ് ആംബിയൻസ്
സമഗ്ര ശിക്ഷാ കേരളത്തിൻറെ നേതൃത്വത്തിൽ പ്രവർത്തനാധിഷ്ഠിത പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് 2022-23 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന പരിപാടിയാണ് ഇല. കോവിഡ് -19 കാലഘട്ടത്തിനുശേഷം സ്കൂളിൽ എത്തിയ കുട്ടികൾക്കുണ്ടായ പഠന പ്രയാസങ്ങൾ മറികടക്കുക, കുട്ടികൾക്ക് വിവിധ മേഖലകളിൽ പിന്തുണ നൽകുക, അറിവ് നിർമ്മാണത്തിലൂന്നിയ പഠനപ്രവർത്തനങ്ങൾ തിരിച്ചു പിടിക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം ഇടുന്നത് ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെയാണ് ഈ പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്.
ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഈ പരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കി വരുന്നത്.സ്‍കിറ്റ്, ഷോർട്ട് ഫിലിം നിർമ്മാണം, റോൾപ്ലേ, മാഗസിൻ പ്രസിദ്ധീകരണം, പസിൽസ്, റിഡിൽസ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ നടപ്പിലാക്കുന്നു.