അസംപ്ഷൻ എച്ച് എസ് ബത്തേരി/സോഷ്യൽ സയൻസ് ക്ലബ്ബ്
പ്രവർത്തനങ്ങൾ (2022-23)
നവംബർ 10 മുതൽ നടന്ന സംസ്ഥാന സോഷ്യൽ സയൻസ് മേളയിൽ സ്കൂളിന് മികവ്.
അറ്റ്ലസ് മേക്കിംഗിൽ അശ്വിൻ ജോസഫിന് A ഗ്രേഡ് ലഭിച്ചു.
ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവർഓൾ രണ്ടാം സ്ഥാനം.
ഒക്ടോബർ 21,22 തിയതികളിൽ WMO മുട്ടിൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഓവർഓൾ രണ്ടാം സ്ഥാനം .സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ സ്കൂളിന് 27 പോയിൻറ് ലഭിച്ചു.അറ്റ്ലസ് മേക്കിങ് എന്ന ഇനത്തിൽ സ്കൂളിലെ അശ്വിൻ ജോസഫിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് (പ്രാദേശിക ചരിത്ര രചന)മത്സരത്തിൽ സ്കൂളിലെ അന്ന മരിയ ബിജോ എന്ന വിദ്യാർത്ഥിക്ക് എ ഗ്രേഡും മൂന്നാം സ്ഥാനവും ലഭിച്ചു.
സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനം.
ഒക്ടോബർ 14,15 ന് GHS മൂലങ്കാവിൽ വച്ച് നടന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് രണ്ടാം സ്ഥാനം.സോഷ്യൽ സയൻസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അസംപ്ഷൻ സ്കൂളിന് 32 പോയിൻറ് ലഭിച്ചു.
സ്കൂളിൽ സോഷ്യൽ സയൻസ് മേള സംഘടിപ്പിച്ചു.
സെപ്റ്റംബർ 14 തീയതിയിൽ സ്കൂൾ സാമൂഹ്യശാസ്ത്ര മേള സംഘടിപ്പിച്ചു. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ അലോട്ട് ചെയ്തിരുന്നു. സോഷ്യൽ സയൻസ് മേളയിലും വിദ്യാർഥികൾ സജീവമായി പങ്കെടുത്തു .അറ്റ്ലസ് മേക്കിങ്, പ്രാദേശിക ചരിത്ര രചന, കോയിൻ കളക്ഷൻ തുടങ്ങിയ മത്സരം പരിപാടികൾ പങ്കെടുപ്പിച്ചു സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്ര പ്രദർശനത്തിലും വർക്കിംഗ് മോഡലും സ്റ്റിൽ മോഡലും ഉണ്ടായിരുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവ്, ആഘോഷിച്ചു.
അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി
https://www.youtube.com/watch?v=mE1_oQiFL74
ദേശഭക്തിഗാന മത്സരം.
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനം മത്സരം സംഘടിപ്പിച്ചു വിവിധ ഹൗസ് അടിസ്ഥാനത്തിലായിരുന്നു മത്സരം.
ക്വിസ് മത്സരം
അന്നേദിവസം വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു .
ഗാന്ധി സിനിമ.
സ്വാതന്ത്ര്യസമരചരിത്രം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോട്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അന്നേദിവസം ഗാന്ധി സിനിമ വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ചു.
"ഹർ ഘർ തിരംഗ".
അധ്യാപകരും സ്കൂൾ അധികൃതരും അവരവരുടെ വീടുകളിൽ പതാക ഉയർത്തി. പതാക നിറത്തിലുള്ള വസ്ത്രങ്ങളും തൊപ്പിയും മറ്റു ധരിച്ചെത്തിയ വിദ്യാർഥികൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന് കൂടുതൽ മാറ്റ് കൂട്ടി.
"ആസാദി കാ അമൃത് മഹോത്സവ് ".
ആസാദി കാ അമൃത് മഹോത്സവ്, സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷവും അതിന്റെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംരംഭമാണ്.ഇന്ത്യയെ അതിന്റെ പരിണാമ യാത്രയിൽ ഇതുവരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുക മാത്രമല്ല, ആത്മനിർഭറിന്റെ ചൈതന്യത്താൽ ഊർജിതമായ ഇന്ത്യയെ സജീവമാക്കാനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തെ പ്രാപ്തമാക്കാനുള്ള ശക്തിയും സാധ്യതയും ഉള്ളിൽ ഉൾക്കൊള്ളുകയും ചെയ്ത . ഇന്ത്യ.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഔദ്യോഗിക യാത്ര 2021 മാർച്ച് 12-ന് ആരംഭിച്ചു, അത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലേക്കുള്ള 75-ആഴ്‌ച കൗണ്ട്‌ഡൗൺ ആരംഭിച്ചു, ഒരു വർഷത്തിനുശേഷം 2023 ഓഗസ്റ്റ് 15-ന് അവസാനിക്കും.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആവേശത്തോടെയും സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരവോടെയും ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു. അതിനായ്, വിവിധ പരിപാടികൾ നടത്താനും തീരുമാനിച്ചു, സർക്കാർ ആഘോഷത്തിന് 'ആസാദി കാ അമൃത് മഹോത്സവ്' എന്ന് പേരിട്ടു. അമൃത് മഹോത്സവ് എന്നാൽ മഹത്തായ ആഘോഷത്തിന്റെ അമൃത് എന്നാണ് അർത്ഥമാക്കുന്നത്, ഇത് ബ്രിട്ടീഷ് രാജിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷത്തെ സൂചിപ്പിക്കുന്നു. മൊത്തത്തിലുള്ള ആഘോഷങ്ങൾ 2021 മാർച്ച് 12-ന് ആരംഭിച്ചു, 2023 ഓഗസ്റ്റ് 15 വരെ തുടരും.
സാധാരണ ആചാരാനുഷ്ഠാനങ്ങളിൽ, ഇന്ത്യൻ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് പതാക ഉയർത്തി, തുടർന്ന് ഈ രാജ്യത്തെ ഒരു ജനതയെന്ന നിലയിൽ നേട്ടങ്ങളെയും അഭിമാന നിമിഷങ്ങളെയും കുറിച്ചുള്ള പ്രസംഗം നടത്തി.ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും നഗരങ്ങളും അവരുടെ പ്രാദേശിക തലത്തിലും ഇത് ആഘോഷിക്കും.
ആഘോഷങ്ങളിൽ വിവിധ പരിപാടികൾ, പ്രകടനങ്ങൾ, വിവിധ റാലികൾ, കമ്മ്യൂണിറ്റി കാർണിവലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. 2022 ജൂലൈ 31 ന്, ഇന്ത്യൻ പ്രധാനമന്ത്രി മൻ കി ബാത്തിൽ, അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രത്തിന് പകരം ഇന്ത്യയുടെ പതാക സ്ഥാപിക്കാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു. ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 15 വരെ.20 x 30 ഇഞ്ച് ദേശീയ പതാക
സ്വാതന്ത്രദിന ആഘോഷം വീഡിയോ ലിങ്ക്
https://www.youtube.com/watch?v=Z8iw3BufG8s
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.
ലോകത്തവർദ്ധിച്ചുവരുന്ന യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി
ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ശ്രീ ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു.
ജൂലൈ 18 സ്കൂൾ പാർലമെൻറ് ഇലക്ഷൻ
ജൂലൈ 18 ,വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും സാമൂഹിക അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പിലെ രീതികൾ മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ബാലറ്റ് സംവിധാനം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയിരുന്നത് .മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ .ക്ലാസ് തലത്തിൽ പ്രിസൈഡിങ്ങ് ഓഫീസർ എന്നിവർ നിയമിതരായി. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനും ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനും അവസരമൊരുക്കി. ജനാധിപത്യരീതിയിൽ രഹസ്യ വോട്ടെടുപ്പിലൂടെയാണ് പാർലമെൻറ് മെമ്പർ മാരെതിരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട മെമ്പർമാർ ചേർന്ന് സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നു .
സത്യപ്രതിജ്ഞാ ചടങ്ങ് .
സ്കൂൾ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് മെമ്പർമാരുടെയും സ്കൂൾ ലീഡറുടെയും സത്യപ്രതിജ്ഞപ്രത്യേക സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തുന്നു .
വീഡിയോ ലിങ്ക് താഴെ
https://www.youtube.com/watch?v=ICkRbp6Liug
ജൂലൈ 11 ലോകജനസംഖ്യ ദിനം.
ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും വിഷയ
ത്തിൽ ശ്രീ .ഷാജു .എം.എസ് സന്ദേശം നൽകി.
പ്രവർത്തനങ്ങൾ (2021-22)
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു
കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ ആയിരുന്നു ചടങ്ങ്. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും ജെ. ആർ. സി .വിദ്യാർത്ഥികളും, എൻ .സി. സി.വിദ്യാ
ത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഗാന്ധി ജയന്തി (2-10-21)
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഡോക്യുമെൻററി നിർമ്മാണ മത്സരം നടത്തി. ഒരുമാസം നീണ്ടുനിൽക്കുന്ന ഗാന്ധിസൂക്തങ്ങൾ
വിദ്യാർഥികൾക്ക് നൽകുകയും അതിനെ അടിസ്ഥാനപ്പെടുത്തി ക്വിസ് മത്സരം നടത്തുകയും ചെയ്തു
പ്രച്ചന്ന വേഷ മത്സരം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രച്ചന്ന വേഷ മത്സരം നടത്തി സ്വതന്ത്ര്യ പ്രശ്നങ്ങളെക്കുറിച്ച് പ്രസംഗമത്സരം നടത്തി.
ആഗസ്റ്റ് 6, 9. ഹിരോഷിമ,നാഗസാക്കി ദിനം
ലോകത്ത് വ൪ദ്ധിച്ച യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ശ്രീ.ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു. കുട്ടികൾക്ക് സോഡാക്കു നിർമ്മാണ മത്സരവും ഉണ്ടായിരുന്നു.
സ്കിറ്റ് മത്സരം സംഘടിപ്പിച്ചു
സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനമാക്കി കിറ്റ് ഇന്ത്യ സ്കിറ്റ് മത്സരം സംഘടിപ്പിച്ചു .മാനന്തവാടി കോർപ്പറേറ്റ് തലത്തിൽ നടന്ന മത്സരത്തി ൽ നമ്മുടെ സ്കൂളിന് മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.വിദ്യാർത്ഥികളിൽ ദേശീയബോധം ചരിത്രബോധം എന്നിവ വളർത്തിയെടുക്കുന്നതിനായിട്ടുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.പ്രവർത്തനങ്ങൾക്ക് ശ്രീ.ഷാജി ജോസഫ് ,ശ്രീ.ഷാജു.എം.എസ് ,ദീപ്തി ടെന്നീസ് എന്നിവർ നേതൃത്വം നൽകുന്നു.
സ്വാതന്ത്ര്യ സമര സ്‍കിറ്റ് വീഡിയോ link താഴെ.....
https://www.youtube.com/watch?v=27-BoAsULWU
ഗാലറി
-
എൻ സി സി പരേഡ്
-
പ്രച്ഛന്നവേഷം ഗാന്ധിജി
-
ജൈൻ ടെമ്പിൾ
-
സ്കൂൾ മ്യൂസിയം ഉദ്ഘാടനം
-
കോറോക്കാലത്തെ ചിത്രങ്ങൾ
-
സഡോക്കോ
-
-
ക്വിറ്റ് ഇന്ത്യ സ്കിറ്റ്
-
സഡോക്കോ
-
സഡോക്കോ
-
-
യുദ്ധവിരുദ്ധ പോസ്റ്റർ
-
ഓൺലൈൻ ദേശീയ ഗാനം
-
കലാമേള
-
ജനസംഖ്യ ദിനം
-
-
സ്വാതന്ത്ര്യ ദിനം പോസ്റ്റർ രചന മത്സരം
-
സ്വാതന്ത്ര്യ ദിനം
-
എൻ സി സി പരേഡ്
-
-
-
-
-
ആർക്കിയോളജി
-
മ്യൂസിയം ഉദ്ഘാടനം
-
മ്യൂസിയത്തിലെ പുരാവസ്തു ശേഖരങ്ങൾ
-
മന്ത്രി മ്യൂസിയം നിരീക്ഷിക്കുന്നു