സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 3 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038 (സംവാദം | സംഭാവനകൾ) (→‎*എൻ.സി.സി. 2022-2023)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

*എൻ.സി.സി. 2022-2023

കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ സെൽഫ് ഫിനാൻസിംഗ് ആദ്യമായി അംഗീകാരം ലഭിക്കുന്നത് നമ്മുടെ സ്കൂളിനാണ്. ഹവിൽദാർ .എസ്. തങ്കദുരൈ നവംബർ 23-ന് നമ്മുടെ സ്കൂളിലെ എൻ.സി.സി സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ലെഫ്റ്റനന്റ് കേണൽ.ജെ.തോമസ് സർ ആശംസകൾ അർപ്പിച്ചു.ദേശസ്നേഹം തുളുമ്പുന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

30 കുട്ടികളാണ് നമ്മുടെ സ്കൂളിൽ നിന്നും എൻ.സി.സി സംഘടനയിൽ പ്രവർത്തിക്കുന്നത്. ക്ലാസിനു ശേഷം മൂന്നുമണി മുതൽ 4 മണി വരെയാണ് എൻ.സി.സി ക്ലാസുകൾ നിലവിൽ നടക്കുന്നത്.കൂടാതെ എല്ലാ ശനിയാഴ്ചകളിലും എൻ.സി.സി ക്ലാസുകൾ ഉണ്ട്. എൻസിസിയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് മുളവുകാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ ആളുകളെ ബോധവൽക്കരിച്ചു. കൂടാതെ,അന്നേദിവസം എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ ആ പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ എൻ.സി.സി കുട്ടികൾ പങ്കുചേരുകയും ചെയ്തു. സ്കൂൾ ഗ്രൗണ്ടിലെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിലും എൻ.സി.സി കുട്ടികൾ പ്രധാന പങ്ക് വഹിച്ചു പോരുന്നു.