വി വി എച്ച് എസ് എസ് താമരക്കുളം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവീസ് സ്കീം

നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ഇന്ത്യാ ഗവൺമെന്റ്, യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ഒരു കേന്ദ്രമേഖലാ പദ്ധതിയാണ്. +2 ബോർഡ് തലത്തിലുള്ള സ്‌കൂളുകളിലെ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥി യുവാക്കൾക്കും സാങ്കേതിക സ്ഥാപനത്തിലെ വിദ്യാർത്ഥി യുവാക്കൾക്കും കോളേജുകളിലെയും ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്കും സർക്കാർ നേതൃത്വം നൽകുന്ന വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കാൻ ഇത് അവസരം നൽകുന്നു. കമ്മ്യൂണിറ്റി സേവനം നൽകുന്നതിൽ യുവ വിദ്യാർത്ഥികൾക്ക് അനുഭവപരിചയം നൽകുക എന്നതാണ് എൻഎസ്എസിന്റെ ഏക ലക്ഷ്യം.നമ്മുടെ സ്കൂളിൽ എൻഎസ്എസ് രണ്ട് ബാച്ചുകളിലായി 100 വിദ്യാർഥികൾ പ്രവർത്തിക്കുന്നു

ആർ ഉണ്ണികൃഷ്ണൻ (എൻഎസ്എസ് പ്രോഗ്രാം ഓഫീസർ )

സപ്തദിന സഹവാസ ക്യാമ്പ് 2022

NSS unit ന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 26 / 12 / 2022 തിങ്കളാഴ്ച മുതൽ Govt. LPS പാലമേൽ വച്ച് നടന്നു.

പുസ്തക തണൽ

വി വി എച്ച് എസ് എസ് താമരക്കുളം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുസ്തക തണൽ പരിപാടിയുടെ ഭാഗമായി കരിമുളക്കൽ ESI ഹോസ്പിറ്റൽ സന്ദർശിച്ച് അലമാരയും പുസ്തകങ്ങളും നൽകി.

തെളിമ

തെളിമ പരിപാടിയുടെ ഭാഗമായി അംഗൻവാടി സന്ദർശിച്ച് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും നൽകി

Seed ball നിർമ്മാണം

പച്ചക്കറി തൈകൾ മുളപ്പിച്ച് വിതരണം ചെയ്യുന്നു