ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 20 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ) (കിലുക്കാംപെട്ടി)

വിദ്യാരംഗം-ഓൺലൈൻ പരിപാടികൾ - ബാലസഭ - സ്ക്കൂൾ റേഡിയോ - പ്രമുഖരുമായി അഭിമുഖം, നാടൻ കല എന്നിവ നടത്താറുണ്ട്. വായനാചങ്ങല – പി.എൻ പണിക്കരുടെ ചരമവാർഷിക ദിനമായ ‍ജൂൺ 19 രാജ്യത്ത് വായനാദിനമായി ആചരിക്കുമ്പോൾ നമ്മുടെ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 9മുതൽ 4വരെ തത്സസമയ വായനാചങ്ങല പരിപാടി നടത്തി. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും തുടർച്ചയായ തത്സമയ വായനയിൽ പങ്കു ചേർന്നു.

റേഡിയോ കിലുക്കാംപെട്ടി

ബാലസഭയിൽ (13-02-2023) ലോക റേഡിയോദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സ്ക്കൂൾ റേഡിയോയിൽ അതിഥിയായ ഡോ.മണക്കാല ഗോപാലകൃഷ്ണൻ സാറുമായി അഭിമുഖം നടത്തി. റേഡിയോയുടെ പ്രയോജനവും പ്രാധാന്യത്തെയും കുറിച്ച് കുട്ടികൾക്ക് നല്ലൊരു അറിവ് അദ്ദേഹം നൽകി.

റേഡിയോദിനം
കിലുക്കാംപെട്ടി
വായനാദിന ഉദ്ഘാടനം
സ്ക്കൂൾ റേഡിയോ
സിനിമാതാരം ദേവനുമായുള്ള അഭിമുഖം

മിഴാവ്

കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വ‍ജ്ര‍ബിലിയുമായി ബന്ധപ്പെട്ട് 20 വർഷമായി മിഴാവ് വാദ്യരംഗത്ത് പ്രമുഖനായ കലാമണ്ഡലം രവിശങ്കർ ഇരുപതോളം കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ഇതേ തുടർന്ന് നമ്മുടെ സ്ക്കൂളിൽ കേരള സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് സംയുക്തമായി നടത്തുന്ന വ‍ജ്രജൂബിലി കലാകാരൻ സൗജന്യമായി കുട്ടികളെ പഠിക്കുന്നു. കേരളത്തിലെ പുരാതന കലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് ഉപയോഗിക്കുന്ന പ്രധാന വാദ്യമാണ് മിഴാവ്. നമ്പ്യാർ സമുദായത്തിൽപ്പെട്ടവർ മാത്രമെ അടുത്തകാലം വരെ മിഴാവ് കൊട്ടിയിരുന്നുള്ളൂ. എന്നാൽ മിഴാവ് ഇഷ്ടപ്പെടുന്ന ആർക്കും ഇപ്പോൾ കൊട്ടാം.