ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/നീന്തൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 19 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന് സമീപം ചെമ്മനാട് ജമാഅത്ത് പള്ളിയുടെ സമീപം നീന്തൽ സ്ഥലം കണ്ടെത്തി.ഒന്നാം വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.ശ്രീമതി രമ എ കെ സ്വാഗതവും പിടിഎ പ്രസിഡണ്ട് മെഹ്റൂഫ് അധ്യക്ഷതയും വഹിച്ചു.6ആതിര ടീച്ചർക്ക് ചുമതല നൽകി.

നീന്തൽ പഠിക്കുന്നതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും വലിയ പുഴയിൽ നീതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നീന്തൽ സംസ്ഥാന ചാമ്പ്യൻ കൂടിയായ വാർഡ് മെമ്പർ വിശദീകരിച്ചു.പരിശീല കരായി ശിഹാ ബ് സഫറുള്ള ,സലീം മൂല ഇവർ അമീർ പാലോത്തിന്റെ നേതൃത്വത്തിൽ ആൺകുട്ടികളുടെ പരിശീലനത്തിനും മിസ്രിയ , സീനത്ത്എന്നിവർ പെൺകുട്ടികളുടെ പരിശീലനത്തിനും നേതൃത്വം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.എല്ലാവിധ സുരക്ഷാ സംവിധാനത്തോടൊപ്പം ആണ് ആദ്യ പരിശീലനം നടന്നത്. നന്നായി നീന്തൽ പരിശീലിപ്പിച്ചവരെ വ്യത്യസ്ത സ്റ്റൈൽ നീന്തൽ അഭ്യസിപ്പിക്കാനും അല്ലാത്തവർക്ക് വിദഗ്ധ പരിശീലനം നൽകാനും തീരുമാനിച്ചു.

സ്കൂളിൽ നീന്തൽ അറിയാവുന്ന കുട്ടികളെ ഉൾപ്പെടുത്തി നീന്തൽ ക്ലബ്ബ് രൂപീകരിച്ചു .നീന്തൽ പരിശീലകനായ ശിഹാബ് , മുഹമ്മദ് ഹനീഫ് എ കെ , അമീർ പാലോത്ത്,മിസ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. കൊറോണക്കാലത്ത് കുട്ടികൾവീട്ടിൽ വെറുതെയിരുന്ന് സമയത്ത് ഏതാനും കുട്ടികളും അവരുടെ രക്ഷിതാക്കളുടേയും മിസ്രിയുടെയും നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടി സ്കൂളിന്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ സൗജന്യമായി തുടരാൻ തീരുമാനിക്കുകയായിരുന്നു.22 /8 /2022 നടന്ന പിടിഎ ജനറൽബോഡി യോഗത്തിന്റെ അനുവാദത്തോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത്രക്ഷാധികാരിയായി.

6/10/2022 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 .30ന് സ്കൂളിന് സമീപം ചെമ്മനാട് ജുമാഅത്ത് പള്ളിയുടെ സമീപം കടവത്ത് നീന്തൽ സ്ഥലം കണ്ടെത്തി. ഒന്നാം വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സ്വാഗതവും പി.ടി.എ പ്രസിഡൻറ് അധ്യക്ഷതയും വഹിച്ചു .6A ക്ലാസിലെ ആതിര ടീച്ചർക്ക് ചുമതല നൽകി .നീന്തൽ പരിശീലനത്തിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും വലിയ പുഴയിൽ നീന്തു മ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാന ചാമ്പ്യൻ കൂടിയായ വാർഡ് മെമ്പർ വിശദീകരിച്ചു. പരിശീലകരായി ശിഹാബ്,സഫറുള്ളസലിം മൂല ഇവർ അമീർ പലോത്തിൻ്റെ നേതൃത്വത്തിൽ ആൺകുട്ടികളുടെ പരിശീലനത്തിനും,മിസിരിയ , ഷബാന, സീനത്ത് എന്നിവർ പെൺകുട്ടികളുടെ പരിശീലനത്തിനും നേതൃത്വം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട് .എല്ലാവിധ സുരക്ഷാ സഹായത്തോടെയാണ് ആദ്യ പരിശീലനം നടന്നത്. നന്നായി നീന്തൽ പരിശീലിക്കുന്നവരെ വ്യത്യസ്ത സ്റ്റൈൽ നീന്തൽ അഭ്യസിപ്പിക്കാനും അല്ലാത്തവർക്ക് വിദഗ്ധ പരിശീലനം നൽകാൻ തീരുമാനിച്ചു.

4/11/2022 പരിശീലനം 2

സഫറുള്ള,സലിംമൂല, ശിഹാബ്, അൻവർ എന്നിവരുടെ നേതൃത്വത്തിൽ ആൺകുട്ടികൾക്ക്  കടവത്ത് പള്ളിയുടെ ഇടതുഭാഗത്തും. മിസിരിയ, ഷബാന ,സീനത്ത് എന്നിവരുടെ  നേതൃത്വത്തിൽ പെൺകുട്ടികൾക്ക് പള്ളിയുടെ വലതുഭാഗത്തും പരിശീലനം നൽകി .മൂന്നു ഗ്രൂപ്പുകളായി തിരിച്ച് വൈദഗ്ധ്യത്തിൻ്റെ അടിസ്ഥാനത്തിൽ നൽകിയ പരിശീലനം കൂടുതൽ ഗുണം ചെയ്തതായി അറിയാൻ കഴിഞ്ഞു. പെൺകുട്ടികളിൽ ഫാത്തിമറിയം7C, ഫിദ എഫ് മറിയം 6C,നിവേദ്യ രാജേഷ് 5B,ആയിഷ  അസ് വ ,സിദ ഫാത്തിമ 5 A,എന്നിവരെ മാത്രം തുടർ പരിശീലനത്തിന് മതിയെന്ന് തീരുമാനിച്ചു മറ്റു കുട്ടികളെ മിസിരിയയുടെ നേതൃത്വത്തിൽ കൊമ്പ നടുക്കത്ത് കടവിൽ പരിശീലിപ്പിക്കാൻ തീരുമാനിച്ചു. മാസത്തിലൊരിക്കൽ മറ്റു കുട്ടികൾക്ക് കാണാൻ അവസരം കൊടുത്തുകൊണ്ട് പരിശീലന പരിപാടി തുടരാൻ തീരുമാനിച്ചു. കുട്ടികൾക്ക് പ്രോത്സാഹനവും, താൽപര്യവും ഉണ്ടാകാനുള്ള ശ്രമമായി ഇതിനെ കാണാവുന്നതാണ്.

8/12/2022 പരിശീലനം 3

മാസംതോറും നൽകിവരുന്ന നീന്തൽ പരിശീലനം ഇന്ന് ഉച്ചകഴിഞ്ഞ് 3 .45 ന് നടന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കടവത്ത് പള്ളിയുടെ സമീപം രണ്ട് ഭാഗത്ത് വെച്ച് പരിശീലകരുടെ നേതൃത്വത്തിലാണ് നീന്തൽ നടന്നത്.

12/1/2023 പരിശീലനം 4

ഇന്നത്തെ പരിശീലനം നാലുമണിയോടെ ആരംഭിച്ചു .പരിശീലകർ ഉണ്ടായിരുന്നു .കുട്ടികളെ (ആൺകുട്ടികളെ) തോണിയിൽ നിന്ന് ചാടിച്ചുകൊണ്ട് നീന്തലിന്റെ വ്യത്യസ്ത സ്റ്റൈൽ പരിശീലിപ്പിച്ചു. പെൺകുട്ടികളെ മിസിരിയയും വെള്ളത്തിൽ ഇറങ്ങി നിന്നുകൊണ്ട് ചില നിർദ്ദേശങ്ങൾ ഒക്കെ നൽകിക്കൊണ്ട് കൂടുതൽ ദൂരത്തിൽ നീന്തൽ പരിശീലിപ്പിച്ചു.

12/1/2023 പരിശീലനം 4

ഇന്നത്തെ പരിശീലനം നാലുമണിയോടെ ആരംഭിച്ചു .പരിശീലകർ ഉണ്ടായിരുന്നു .കുട്ടികളെ (ആൺകുട്ടികളെ) തോണിയിൽ നിന്ന് ചാടിച്ചുകൊണ്ട് നീന്തലിന്റെ വ്യത്യസ്ത സ്റ്റൈൽ പരിശീലിപ്പിച്ചു. പെൺകുട്ടികളെ മിസിരിയയും വെള്ളത്തിൽ ഇറങ്ങി നിന്നുകൊണ്ട് ചില നിർദ്ദേശങ്ങൾ ഒക്കെ നൽകിക്കൊണ്ട് കൂടുതൽ ദൂരത്തിൽ നീന്തൽ പരിശീലിപ്പിച്ചു.

8/2/2023 പരിശീലനം 5

ഇന്നത്തെ നീന്തൽ പരിശീലനം 3 .45ന് പരിശീലകരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ആൺകുട്ടികൾക്ക് സഫറുള്ള , സുഹൈൽ എന്നിവരുടെ നേതൃത്വത്തിലും. പെൺകുട്ടികൾക്ക് മിസിരിയ ,ഷബാന,സീനത്ത് എന്നിവരുടെ നേതൃത്വത്തിലും നടന്നു. നീന്തൽ പരിശീലനം കൂടാതെ ആൺകുട്ടികൾക്ക് തുഴയൽ പരിശീലനവും നൽകി. ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയം എന്ന നിലയിൽ പുഴയെ ഉപയോഗിച്ച് നീന്തൽ പരിശീലനം നടത്തുന്നത് ചിത്രം എടുക്കാൻ മാതൃഭൂമിയുടെ സീനിയർ ഫോട്ടോഗ്രാഫർ രാംനാഥ് പൈ സ്കൂളിൽ എത്തുകയും കുട്ടികളുടെ നീന്തൽ കാണുകയും ചിത്രം എടുക്കുകയും ചെയ്തു.