ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 11 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11453wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

27/07/2022 ന് ശുചിത്വ   ക്ലബ്ബ് രൂപീകരിച്ചു. ഒന്നു മുതൽ ഏഴ് വരെ ക്ലാസിലുള്ള കുട്ടികൾ അംഗങ്ങളായി. ക്ലബ്  കൺവീനർമാരായി നുസ നഫീസ വന്ദന എന്നിവരെ തിരഞ്ഞെടുത്തു.  ഓരോ മാസത്തിലും ഓരോ യോഗം ചേരാൻ തീരുമാനിച്ചു. യോഗത്തിൽ തീരുമാനിക്കുന്നത് പ്രകാരം സ്കൂളും പരിസരവും വൃത്തിയാക്കാനും തീരുമാനിച്ചു. ശുചിത്വ ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ പുഴക്കരയും അതുപോലെ സ്കൂൾ മുതൽ മുണ്ടാംകുളം ബസ്റ്റോപ്പ് വരെ വൃത്തിയാക്കി.

നല്ല നാട് നല്ല വീട് ചേലോടെ ചെമ്മനാട്

21/11/2022ന് ശുചിത്വ ക്ലബ്ബിലെ രണ്ടു കുട്ടികൾ പഞ്ചായത്തിൽ നടന്ന സ്റ്റെപ്പ് ക്ലാസിൽ പങ്കെടുത്തു. സമ്പൂർണ്ണ മാലിന്യ നിർമാർജന പദ്ധതിയായ നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാടിന്റെ പ്രവർത്തന ശക്തിപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ മീറ്റിങ്ങിൽ രണ്ടു കുട്ടികളെ അംബാസിഡർ മാരായി തെരഞ്ഞെടുത്തു. സുജിത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശക്തമായതോടുകൂടി സ്കൂളിൽ കുട്ടികൾ അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുന്നത് തടയാൻ കഴിഞ്ഞു. നല്ല നാട് നല്ല വീട് ചേലോടെ ചെമ്മനാട് എന്ന ആപ്തവാക്യ മുയർത്തി ചെമ്മനാട് പഞ്ചായത്ത്‌ സ്കൂളിലേക്ക് 3 വൈസ്റ്റ്‌ ബിൻ നൽകി.