ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഇല-ഗുണത പരിപോഷണ പരിപാടി

Schoolwiki സംരംഭത്തിൽ നിന്ന്
05:40, 11 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് കാലഘട്ടത്തിനു ശേഷം വിദ്യാലയത്തിലെത്തിയ കുഞ്ഞുങ്ങൾക്കുണ്ടായ പഠനപ്രയാസങ്ങൾ മറികടക്കുന്നതിനും വിവിധ മേഖലകളിൽ പിന്തുണ നൽകുന്നതിനുമായി സമഗ്ര ശിക്ഷ കേരളം സംസ്ഥാനത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പരിപാടിയാണ് ഇല.

വിദ്യാലയത്തിന് ഇലയുടെ ഭാഗമായി ലഭിച്ച വിഷയം ശാസ്ത്രമാണ്.ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രക്രിയാ ശേഷികൾ വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്

മൂന്നു പ്രോജക്ടുകൾ ഇലയുടെ ഭാഗമായി ഏഴാം ക്ലാസിലെ കുട്ടികൾക്ക് നൽകുകയും പ്രോജക്ടിന്റെ ഘട്ടങ്ങളിലൂടെ കൃത്യമായി കുഞ്ഞുങ്ങളെ കടത്തിവിടുകയും ചെയ്തു.

  1. ജലസുരക്ഷ
  2. മണ്ണിന്റെ ജീവൻ
  3. മണ്ണ് വൈജാത്യം തേടി

ജലസുരക്ഷ

ആസൂത്രണം
അവതരണം
അധ്യാപികയുടെ ഇടപെടൽ

നമ്മുടെ പ്രദേശത്തെ കുടിവെള്ളത്തിന് ഗുണനിലവാരമുണ്ടോ? എന്ന പ്രശ്നം ഉന്നയിച്ചു. ഊഹം , പ്രശ്നപരിഹരണ രീതി എന്നിവ വ്യക്തിഗതമായി രേഖപ്പെടുത്തി. നിറം , മണം , പി എച്ച് , ലവണങ്ങൾ, പ്ലവമാലിന്യങ്ങൾ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞു .ഗ്രൂപ്പിൽ പ്രോജക്ട് ആസൂത്രണം നടന്നു. ആവശ്യമായ സാമഗ്രികൾ , പരിശോധനാ ഫോർമാറ്റ് , ക്രോഡീകരണ ഫോർമാറ്റ് ,ജലം ശേഖരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വ്യക്തിഗതമായി തയ്യാറാക്കി. തുടർന്ന് ഗ്രൂപ്പിൽപങ്കുവയ്ച്ച് മെച്ചപ്പെടുത്തി. തുടർന്ന് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒാരോരുത്തർ അവതരിപ്പിച്ചു. അവതരണശേഷം മറ്റു ഗ്രൂപ്പുകളെ വിലയിരുത്തി സംസാരിക്കുന്നതിനും മികച്ചവ കണ്ടെത്തുന്നതിനും അവസരം നൽകി . അധ്യാപിക ആസൂത്രണം മെച്ചപ്പെടുത്തി അവതരിപ്പിച്ചു. ജലപരിശോധനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൃത്യതപ്പെടുത്തി . തുടർന്ന് കുട്ടികൾ കൊണ്ടുവന്ന ജലസാമ്പിളുകൾ പരിശോധിച്ച് ഫോർമാറ്റിൽ രേഖപ്പെടുത്തി. തുടർന്ന് ഗ്രൂപ്പിലെ എല്ലാപേരുടെയും കണ്ടെത്തലുകൾ ഉൾപ്പെടുത്തി ക്രോഡീകരണ ഫോർമാറ്റ് പൂർത്തിയാക്കി.