ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ

20:03, 8 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('FRIDAY QUIZ-ൽ ഉൾപ്പെടുത്തിയ ചോദ്യങ്ങളും അടിസ്ഥാന പൊതുവിജ്ഞാനവും ഉൾപ്പെടുത്തി NOVEMBER 14 ന് School Level Talent Search Exam നടത്താൻ തീരുമാനിച്ചു. കുട്ടികൾക്ക് യഥാസമയം അറിയിപ്പ് നൽകുകയും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

FRIDAY QUIZ-ൽ ഉൾപ്പെടുത്തിയ ചോദ്യങ്ങളും അടിസ്ഥാന പൊതുവിജ്ഞാനവും ഉൾപ്പെടുത്തി NOVEMBER 14 ന് School Level Talent Search Exam നടത്താൻ തീരുമാനിച്ചു. കുട്ടികൾക്ക് യഥാസമയം അറിയിപ്പ് നൽകുകയും പഠനത്തിന് ആവശ്യമായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. പരീക്ഷ നടത്തിപ്പിനായി നാലംഗ കമ്മിറ്റി രൂപീകരിച്ചു. വിവിധ വിഷയങ്ങളുടെ അദ്ധ്യാപകർ തയ്യാറാക്കിയ അടിസ്ഥാന പൊതുവിജ്ഞാനം, Current Affairs, Mental Ability, Arithmetic എന്നിവ ഉൾപ്പെടുത്തി 55 മാർക്കിന് - Objective type multiple choice - questions തയ്യാറാക്കി, 8, 9, 10 ക്ലാസ്സുകൾക്ക് പ്രത്യേകം ചോദ്യപ്പേപ്പറുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ തയ്യാറാക്കി. November 14 ന് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ നടത്തി. അദ്ധ്യാപകരുടെ അധിക സമയം ഉപയോഗപ്പെടുത്തി ഉത്തരപ്പേപ്പറുകൾ മൂല്യനിർണയം നടത്തി Result പ്രഖ്യാപിച്ചു. ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത് പങ്കെടുത്ത എല്ലാ കുട്ടികൾക്കും Participation Certificate നൽകി. January 12 ന് പുളിമരച്ചുവട്ടിൽ സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു.

School PTA President ശ്രീ. Adv T R തങ്കരാജ് അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ), നജീബത്ത് ഉത്ഘാടനം നിർവഹിച്ചു. Block Panchayath President ശ്രീമതി: ലതിക വിദ്യാധരൻ , Grama Panchayath President. മനോജ്, Ward Member ശ്രീമതി സബിത, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. നജീബ്, ഹെഡ്മാസ്റ്റർ ശ്രീ. വിജയകുമാർ T എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിയാദ് ഖാൻ കൃതജ്ഞത രേഖപ്പെടുത്തി. സ്കൂൾ പഠനത്തിനു ശേഷം കുട്ടികൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന മത്സര പരീക്ഷകളെ നിർഭയം നേരിടുവാനും പൊതുവിജ്ഞാനം വളർത്തുന്നതിനും പൊതുവിജ്ഞാന ചോദ്യങ്ങളെ പരിചയപ്പെടുന്നതിനും അവ കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനും പ്രചോദനമാകുന്ന ഒരു പ്രവർത്തനമായി School Level Talent Search Examination മാറി എന്നത് വസ്തുതയാണ്