എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 1 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ
വിലാസം
അകത്തേത്തറ

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2017Padmakumar g




പാലക്കാട് നഗരത്തില്‍ നിന്നും ഏകദേശം 10 കി.മീ മാറി അകത്തേത്തറ ഗ്രാമപഞ്ച്ചായത്തിലാണ്‌ പ്രശസ്തമായ ഈ വിദ്യാലയം. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ എന്‍ എസ്സ് എസ്സിന്റെ കീഴിലുള്ള വിദ്യാലയങളിലൊന്നാണ്‌ ഈ വിദ്യാലയം. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന എന്‍ എസ്സ് എസ്സ് എഞ്ചിനീയറിംഗ് കോള്ളേജും പ്രശസ്തമാണ്‌.

ചരിത്രം

1964-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ പിന്നോക്ക പ്രദേസങളായ ധോണി മുതലായ പ്രദേശങളിലെ നിര്‍ധനരായ വിദ്യാര്‍ഥികളുറ്റടെ ഏക ആശ്രയമാണ്‌.പഞ്ചായത്ത് പരിധിയിലെ ഏക ഹയര്‍ സെക്കണ്ടറി സ്ഥാപനവും ഇതാണ്‌.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂണിയര്‍ റെഡ് ക്രോസ്സ്
  • ഹെല്‍പ്പ് ഡെസ്ക്
  • ഊര്‍ജ്ജ ക്ലബ്
  • ഐ.ടി ക്ലബ്ബ്

മാനേജ്മെന്റ്

ചന്‍ഗനാശ്ശേരി അസ്ഥാനമായ എന്‍ എസ്സ് എസിന്റെ കീശ്ഴിലാണ്‌ ഈ വിദ്യാലയം 2010 അധ്യയന വര്‍ഷം ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി ആയി ഉയര്‍ത്തപ്പെട്ടു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രകാസശ് കുമാരി ടീച്ചര്‍ ,ജയലക്ഷ്മി ടീച്ചര്‍,ശ്രീമതി. ലില്ലി എം

ഓണാഘോഷം

അകത്തേത്തറ എന്‍ എസ് എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഓണാഘോഷപരിപാടികള്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികള്‍ക്കായി പൂക്കളമല്‍സരവും ഓണപ്പാട്ടുമല്‍സരവും മറ്റ് കലാപരിപാടികളും നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.പി.ടി.എ ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ഥികളും പരിപാടികളില്‍ സജീവമായി പങ്കെടുത്തു,

രക്ഷകര്‍ത്താക്കള്‍ക്കുള്ള ICT ബോധവത്കരണക്ലാസ്സ്

IT@school-ന്റെ നിര്‍ദ്ദേശ്ശാനഉസരണം അകത്തേത്തറ എന്‍ എസ് എസ് ഹയര്‍ സെക്കണ്ടറി സ്കൂളിലും രക്ഷകര്‍ത്താക്കള്‍ക്കായി ഐ ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ഉഷ ദേവി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ് ഐ ടി കോര്‍ഡിനേറ്റര്‍ ശ്യാം കിരണ്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബേബി ശ്രീകല നന്ദിയും പറഞ്ഞു. ശ്രീമതി ലത സുജിത് (ജോ. എസ് ഐ ടി.സി)ശ്രീമതി ഉഷ ജെ നായര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. നാല്തോളം രക്ഷകര്‍ത്താക്കള്‍ പക്ലാസ്സുകളില്‍ സജീവമായി പങ്കെടുത്തു.

ഓണാഘോഷം 2012

ഈ വര്‍ഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. പൂക്കളങ്ങള്‍ തീര്‍ത്തും വിവിധ ഓണക്കളികള്‍ നടത്തിയും ആഗസ്ത് 24-ന് സ്കൂളില്‍ അഘോഷിച്ചു.പി.ടി.എ യുടെ വക കുട്ടികള്‍ക്ക് പായസം നല്‍കി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 12.367523, 75.287011 | width=800px | zoom=16 }}