സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/അതിജീവനത്തിന്റെ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 26 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ) ('ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂൾ  കോവിഡ് 19 പ്രത്യേക കാലത്ത് സ്കൂളിലെ ഓരോ കുട്ടിയുടെയും പൊതു വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായി  മാറിയ ചാനലിലെ ക്ലാസുകൾ കൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂൾ  കോവിഡ് 19 പ്രത്യേക കാലത്ത് സ്കൂളിലെ ഓരോ കുട്ടിയുടെയും പൊതു വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായി  മാറിയ ചാനലിലെ ക്ലാസുകൾ കൃത്യമായി കാണുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. അതിനായി പൂർവ വിദ്യാർത്ഥികളെയും സന്നദ്ധ സംഘടനകളെയും അഭ്യുദയാകാംക്ഷികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു. തുടർന്ന് ഭംഗിയായി നടക്കുന്ന ഓരോ ക്ലാസിന്റെയും മൂല്യനിർണയത്തിന് ആവശ്യമായ സാമഗ്രികൾ അധ്യാപകർ ഒരുക്കുകയും ഗൂഗിൾ മീറ്റ് വഴി 5 വിദ്യാർത്ഥികളെ വീതം കണ്ട് അവ പകർന്നു കൊടുക്കുകയും ചെയ്തു. കൊളാഷ് നിർമ്മാണം പുസ്തകാസ്വാദനം ക്വിസ് ഭാവാത്മക വായന മധുരഗണിതം എന്നിവ സാങ്കേതികവിദ്യയുടെ സഹായത്താൽ കൃത്യമായി അധ്യാപകർ ഈ കാലഘട്ടത്തിൽ നടത്തിപ്പോന്നു.

സ്കൂളിന്റെ മികവുറ്റ പ്രവർത്തനമായിരുന്നു കാലഘട്ടത്തിലെ പുസ്തകവിതരണം .എന്റെ വീട് വായനാ വീട് എന്ന പരിപാടിയുടെ ചുവടുപിടിച്ച് സ്കൂൾ അധ്യാപകരും വായനശാലയും വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി പുസ്തകശാലയൊരുക്കി. വായനയ്ക്കായുള്ള പുസ്തകങ്ങൾ പഠിക്കാനുള്ള പുസ്തകത്തിലെ പാഠഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുവാൻ അധ്യാപകർ ശ്രദ്ധിച്ചു. ഒരു തുടർ പ്രവർത്തനമായി അത് നടന്നു പോകുന്നു.