വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 22 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (→‎ലഹരിവിരുദ്ധതയും മത്സരങ്ങളും)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് അധ്യാപകർക്കുലഭിച്ച ലഹരി വിമുക്ത കേരളം പരിശീലന പരിപാടിയാണ്. ലഹരി വിരുദ്ധ ക്യാമ്പയിനിൽ ഞങ്ങളുടെ സ്കൂളിൽ നിന്നുള്ള എല്ലാ അധ്യാപകരും പങ്കു കൊണ്ടു. തങ്ങൾക്കു ലഭിച്ച മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ അധ്യാപകരുടെ നേതൃത്ത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ്സെടുത്തു. ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ നീണ്ട വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു.

ലഹരി വിമുക്ത കേരളം

ഒക്ടോബർ രണ്ട് രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ തത്സമയമായിട്ടുള്ള പരിപാടി കണ്ടുകൊണ്ട് പരിപാടികൾക്കു ഔപചാരികമായിട്ടുള്ള തുടക്കം കുറിച്ചു. ലഹരിവിരുദ്ധപ്രചാരണാർത്ഥം ഒക്ടോബർ ആറിനുനടന്ന സ്കൂൾ അസംബ്ളിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.  ലഹരിയുടെ ദൂഷ്യവശങ്ങൾ എന്തെന്ന് പ്രിൻസിപ്പൽ കുട്ടികളെ ബോധ്യപ്പെടുത്തി.

ലഹരിവിരുദ്ധതയും മത്സരങ്ങളും

ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ കലാമത്സരങ്ങളുമുൾപ്പെടുന്നു. കുട്ടികളുടെ പരിപാടികൾ ലഹരിവിമുക്തതയ്ക്ക് പ്രചോദനം നല്കുന്നതായിരുന്നു. വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്ന പോസ്റ്റർ ഡിസൈനിങ്, പ്രസംഗമത്സരം, ഉപന്യാസരചന, കവിതാരചന എന്നിവയിൽ മികവുതെളിയിച്ച കുട്ടികളെ സ്കൂൾ അസംബ്ളിയിൽ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. എസ്പിസിയുടെ നേതൃത്ത്വത്തിൽ ലഹരിവിരുദ്ധഗാനങ്ങൾ ആലപിച്ചു. സീനിയർകേഡറ്റുകളും ജൂനിയർകേഡറ്റുകളും പരിപാടികളിൽ അണിനിരന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനപരിപാടികളും സജീവമായി നടന്നു. പ്രോഗ്രാമിങ്, ആനിമേഷൻ, പ്രവർത്തനങ്ങളും ഡിജിറ്റലായുള്ള പോസ്റ്റർരചനയും മത്സരങ്ങളായി നടത്തി.

ലഹരിവിരുദ്ധപതിപ്പ്

ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം, ബോധവൽക്കരണ ക്ലാസ്സുകൾ - എസ് പി സി യുടെ നേതൃത്ത്വത്തിൽ

ഒരു മാസമായി നീണ്ടുനിന്ന ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ ഞങ്ങളുടെ നമ്മുടെ സ്കൂളിലെ എസ് പി സി യുടെ സജീവസാന്നിദ്ധ്യമുണ്ടായിരുന്നു.

സമന്വയ ട്രസ്റ്റ് ഒക്ടോബർ 22 ന് ശ്രീ നീലകേശി ആഡിറ്റോറിയത്തിൽ വച്ചു നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനത്തിൽ നമ്മുടെ സ്കൂളിലെ എസ് പി സി കേഡറ്റുകളും പങ്കെടുത്തു. മുൻ ഡിജിപി ശ്രീ പിെ സെൻകുമാർ ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഒക്ടോബർ 31 ന്കേഡറ്റുകൾ ലഹരി വിരുദ്ധ മൂകാഭിനയം നടത്തി. ലഹരി വിമുക്ത സമീപപ്രദേശത്തെസ്കൂളീൽ ബോധവല്ക്കരണ ക്ലാസ്സെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ലഹരിവിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ ബോധവൽക്കരണ റാലി

27/10/22 ന് തിരുവനന്തപുരം കോർപ്പറേഷൻ വെങ്ങാനൂർ വാർഡിന്റെ ആഭിമുഖ്യത്തിൽ നടന്നലഹരി വിമുക്തറാലിയിൽഞങ്ങളുടെ സ്കൂളും പങ്കുകൊണ്ടു. അയ്യങ്കാളി സ്കൂളിൽ നിന്നു തുടങ്ങി വിഴിഞ്ഞത്തവസാനിച്ച റാലിയിൽ ലഹരി വിമുക്തപ്ലക്കാർഡുകളുമായാണ് എസ് പി സി കേഡറ്റുകൾ മുന്നേറിയത്. 27/10/22 വെള്ലളിയാഴ്ച രാവിലെ 7.30 ന് നടന്ന സൈക്കിൾ റാലിയിൽ സമിപസ്ഥമായ വിവിധ പ്രദേശങ്ങളിൽ വിളംബര മുദ്രാ വാക്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.

ലഹരി വിരുദ്ധ ദീപം

ലഹരിനിർമ്മാർജ്ജനത്തിന് കുട്ടികളുടെ സജീവസാന്നിദ്ധ്യമുണ്ടായിരുന്നു. അവർ വീടുകളിൽ അണിചേർന്നു. ദീപം തെളിയിച്ചുകൊണ്ടാണ് ലഹരിനിർമ്മാർജ്ജനത്തിനുശ്രമിച്ചത്. രക്ഷകർത്താർക്കളുടെ പങ്കാളിത്തം കൂടി ലഹരിയുടെ അന്ധത തുടച്ചു നീക്കാൻ കുഞ്ഞുങ്ങൾക്കു സഹായമായുണ്ടായിരുന്നു.

ലഹരിക്കെതിരെ ചങ്ങല