ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ പി ടി എ, എം പി ടി എ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടൽ നിരന്തരം ചെയ്യുന്നു.അധ്യാപക രക്ഷകർത്താ സമിതിയുടെ സജീവമായ പങ്കാളിത്തത്തോടു കൂടി സ്കൂളിന്റെ പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മികവുറ്റ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
- ജനറൽ ബോഡി യോഗം
- എക്സികുട്ടീവ് യോഗം
- ക്ലാസ്സ് പി ടി എ യോഗം
- എസ് എം സി യോഗം
പ്രവർത്തനങ്ങൾ
1.1 ഒരുങ്ങാം ഒരുമയോടെ
എല്ലാ അധ്യായന വർഷങ്ങളിലും ജൂൺ അവസാനത്തോടുകൂടി ജനറൽബോഡി യോഗങ്ങൾ കൂടാറുണ്ട്. നടക്കുന്ന അധ്യായന വർഷത്തിൽ നടപ്പിലാക്കേണ്ട അക്കാദമിക പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മുൻകാലങ്ങളിൽ നടന്നിട്ടുള്ള മികവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.
2.1 ഒത്തുകൂടാം
എല്ലാ മാസങ്ങളിലും ആദ്യവാരത്തിൽ തന്നെ എക്സിക്യൂട്ടീവ് യോഗങ്ങൾ കൂടാറുണ്ട്. കഴിഞ്ഞ മാസങ്ങളിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുകയും.നടക്കുന്ന മാസത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.
3.1 അറിയാം കുട്ടികളെ
എല്ലാ വർഷങ്ങളിലും ഓരോ ടൈം പരീക്ഷകൾക്ക് ശേഷവും, യൂണിറ്റ് ടെസ്റ്റുകൾക്ക് ശേഷവും ക്ലാസ് പിടികൾ കൂടാറുണ്ട്. കുട്ടികൾ നേടിയ ശേഷികളും നേടാനുള്ള ശേഷികളും കുട്ടികളുടെ മികവുകളും അതിൽ ചർച്ച ചെയ്യാറുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള വിലപ്പെട്ട നിർദ്ദേശങ്ങൾ കേൾക്കുകയും അതിനുള്ള മറുപടികൾ നൽകുകയും ചെയ്യാറുണ്ട്.
4.1 പിന്തുണച്ചവർ ഒപ്പം നിന്നവർ മുൻപേ നടന്നവർ
ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹത് സ്ഥാപനത്തിന്റെ ഇതുവരെയുള്ള നാൾവഴി യിൽ പിന്തുണച്ചവനും ഒപ്പം നിന്നവരും മുൻപേ നടന്ന വരും ഏറെയാണ്. അക്കാദമികവും ഭൗതികവുമായ എല്ലാ സാഹചര്യങ്ങളിലും കുട്ടികൾക്കും വിദ്യാലയത്തിനും ആവശ്യമായ സഹായസഹകരണങ്ങൾ എസ്എംസി അംഗങ്ങൾ ചെയ്തു വരുന്നു.