സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിഅങ്കമാലി ബ്ലോക്കിൽ കറുകുറ്റി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത് ആണ് കറുകുറ്റി ഗ്രാമപഞ്ചായത് .ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കു മൂക്കന്നൂർ മഞ്ഞപ്ര പഞ്ചായത്തുകളും വടക്കു കൊരട്ടി മേലൂർ പഞ്ചായത്തുകളും തെക്കു അങ്കമാലി മുനിസിപ്പാലിറ്റി തുറവൂർ പഞ്ചായത്തും പടിഞ്ഞാറു പാറക്കടവ് പഞ്ചായത്തുമാണ് .ഇന്നത്തെ കറുകുറ്റി പഞ്ചായത്തു പ്രദേശം മുൻപ് കോട്ടയം ജില്ലയുടെ കുന്നത്തുനാട് താലൂക്കിന്റെ ഭാഗമായിരുന്നു.പിന്നീട് എറണാകുളം ജില്ലാ രൂപം കൊണ്ടപ്പോൾ ഈ പ്രദേശം ആലുവ താലൂക്കിന്റെ ഭാഗമായി .എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന കറുകുറ്റി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ആയി പി .വി ഔസേപ്പുകുട്ടി പൈനടത്തു സ്ഥാനമേറ്റു . 1891 ൽ ഇവിടെ സെന്റ് സേവിയർസ് ദേവാലയം സ്ഥാപിതമായതോടെ ആധ്യാല്മിക വിദ്യാഭ്യാസ സംമൂഹിക വളർച്ചയ്ക്ക് ആക്കം കൂടി. ചരിത്രം ജനസാന്ദ്രത വളരെ അധികരിച്ച ഈ പ്രദേശത്തു ഉന്നതമായ ഹൈന്ദവ സംസ്കാരം നിലനിന്നിരുന്നു .ദേവാരാധനക്കായി പുരാതന ശില്പചാതുര്യത്തോടെ നിർമ്മിച്ച അമ്പലങ്ങളുടെ അവശിഷ്ടങ്ങൾ നിരവധിയുണ്ട്. പഴയ കാലങ്ങളിലെ ഇവിടുത്തെ ജനങ്ങളുടെ സമ്പാദ്യങ്ങളും നിധികളും സൂക്ഷിച്ചിരുന്ന ഭരണികളുടെ അവശിഷ്ടങ്ങളും ഭൂമിക്കടിയിൽ കാണപ്പെട്ടിട്ടുണ്ട് .ആ സംസ്കാരം തകർന്നാടിയാണ് കാരണമായി തീർന്നത് ആർക്കും രക്ഷപെടാൻ കഴിയാതിരുന്ന പ്രകൃതി ക്ഷോഭം മൂലം ആകാം എന്ന് കരുതുന്നു .പിന്നീട് ഈ പ്രദേശം ഒരു വന്യ മേഖലയായി തീർന്നു .ഇടതൂർന്നു വളർന്ന കാര എന്ന കുറ്റിച്ചെടികൾ ഉണ്ടായിരുന്നതിലകം ഈ പ്രദേശം പിന്നീട് കറുകുട്ടിയായതു ."കറുകുറ്റി കണ്ടാൽ മറുകുട്ടി വേണ്ട "എന്നൊരു ചൊല്ലും ഉണ്ട് .

ജനങ്ങൾ തിങ്ങി പാർത്തിരുന്ന ഈ സ്ഥലത്ത് വളരെ പുകൾപെറ്റ ഒരു ഹൈന്ദവസംസ്ക്കാരം നിലനിന്നിരുന്നു. പഴയകാലത്ത് ദൈവാരാധനക്കായി നിർമ്മിച്ചിരുന്ന അമ്പലങ്ങളുടെ അവശിഷ്ഠങ്ങൾ കറുകുറ്റിയുടെ വിവധ ഭാഗത്തു കാണാനുണ്ട്. അതുപോലെ തന്നെ , ജനങ്ങളുടെ സമ്പാദ്യവും പണവും മറ്റും സൂക്ഷിച്ചിരുന്ന ഭരണികളുടെ അവശിഷ്ഠങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. വളരെ കടുത്ത പ്രകൃതിക്ഷോഭം മൂലം ഈ സംസ്ക്കാരം തകർന്നടിയുകയായിരുന്നിരിക്കാം.[1]