ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 15 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('== വിദ്യാരംഗം == വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ വിദ്യാലയത്തിൽ നടത്തി വരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ വിദ്യാലയത്തിൽ നടത്തി വരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പി ടി എ യിലും ആസൂത്രണം ചെയ്യാറുണ്ട്.

ലക്‌ഷ്യം

  • വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.
  • മുഴുവൻ കുട്ടികളെയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.
  • കുട്ടികളുടെ കഴിവും താല്പര്യവും വർദ്ധിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ

  • ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകളിൽ ബാലസഭ കൂടാറുണ്ട് .കഥ, കവിത, പുസ്തക പരിചയം, അക്ഷരപ്പാട്ട്, കടങ്കഥ, ചിത്രം വര, നാടകം തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
  • ദിനാചരണവുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്കായി വായനവേദി സംഘടിപ്പിക്കുകയും,വായനാക്കുറിപ്പുകൾ എഴുതുകയും മികച്ച വായനാക്കുറുപ്പിന് സമ്മാനങ്ങൽ നല്കകയും ചെയ്തുവരുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
  • ക്ലാസ്സ്‌തലത്തിൽ രചന ശിൽപ്പശാലകൾ, സ്കൂൾ തല ആസ്വാദന സദസ്സുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു
  • രചനാശിൽപ്പശാല | ആസ്വാദനസദസ്സ് | വായനാവേദി