ജി യു പി എസ് വെള്ളംകുളങ്ങര/സ്‍നേഹകിരണം/ കൂടെയുണ്ട് ഞങ്ങൾ
വയോജനങ്ങളെ സ്നേഹിക്കുക, അവർക്ക് കരുതൽ ഒരുക്കുക എന്നീ സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി കഴിഞ്ഞവർഷം മുതൽ കുട്ടികൾ ശിശുദിനം ആഘോഷിക്കുന്നത് വയോജനങ്ങളോടൊപ്പമാണ്. ചെറുപ്പകാലത്തിന്റെ വസന്തം കഴിഞ്ഞ് വാർദ്ധക്യ കാലത്തിന്റെ സായാഹ്നത്തിലെത്തി നിൽക്കുന്ന വയോജനങ്ങൾക്ക് ബാല്യകാലത്തെ സന്തോഷവും തമാശകളും കുസൃതിയും നിറഞ്ഞ ഓർമ്മകൾ ഒരിക്കൽ കൂടി സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയും,, വയോജനങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടെയും കടമയാണ് എന്ന് സ്വയം മനസ്സിലാക്കുന്നതിനും മറ്റുള്ളവരെ ഓർമിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഈ പദ്ധതി. 2022-ലെ ശിശുദിനം കുട്ടികൾ ആഘോഷിച്ചത് ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിലെ സ്നേഹം നിറഞ്ഞ അന്തേവാസികളോടൊപ്പം അവരുടെ കൊച്ചുമക്കളായി മാറിക്കൊണ്ടാണ്. സ്നേഹകിരണം:- ക്യാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ ഗ്രാമത്തിലെ കാൻസർ രോഗിളുടെ ചികിത്സയ്ക്കായി സ്കൂളിലെ കുട്ടികൾ എല്ലാ വെള്ളിയാഴ്ചകളിലും നൽകുന്ന സ്നേഹ കൈനീട്ടങ്ങൾ സ്വരുക്കൂട്ടി വാർഡ് പ്രതിനിധിയുടെ കൂടി സാന്നിധ്യത്തിൽ കൈമാറുന്നു.