ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. സദാനന്ദപുരം സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. 20 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്. കൈറ്റ് മിസ്ട്രസ് മാരായ ബിനു ടീച്ചർ, ലിൻസി ടീച്ചർ എന്നിവരാണ് സദാനന്ദപുരം സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

39014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്39014
യൂണിറ്റ് നമ്പർLK/2018/39014
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
ഉപജില്ല KOTTARAKKARA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനു എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലിൻസി സൈമൺ
അവസാനം തിരുത്തിയത്
06-12-2022Ghsssadanandapuram


ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 -25 ബാച്ച്

2022 -25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 24 -09 -22 നു സ്കൂളിൽ നടന്നു.അഭിരുചി പരീക്ഷ എഴുതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്കുള്ള ക്യാമ്പിൽ scratch ,മൊബൈൽ ആപ്പ് നിർമാണം ,അനിമേഷൻ തുടങ്ങിയവയെക്കുറിച്ചുള്ള പ്രാഥമിക പരിശീലനം നൽകി


ഏക ദിന ക്യാമ്പ് 2021 -24 ബാച്ചിന്റെ ഏക ദിന പരിശീലന ക്യാമ്പ് 3 -12 -22 നു സ്കൂളിൽ നടന്നു .അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് എന്ന വിഷയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

ഡിജിറ്റൽ മാഗസിൻ 2019

ഏക ദിന ക്യാമ്പ്

2020 -23 ബാച്ചിന്റെ ഏക ദിന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു.അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് എന്ന വിഷയവുമായി ബന്ധപ്പെട്ട്  സംഘടിപ്പിച്ച ക്യാമ്പിൽ 20  കുട്ടികൾ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതി  സലീന ബായി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.