ക്ലബ്ബുകൾ ഉദ്ഘാടനം /ജി എൽ പി സ്കൂൾ മുണ്ടൂർ
വിദ്യാലയത്തിലെ വിദ്യാരംഗം ക്ലബ്ബ് ശാസ്ത്ര ക്ലബ്ബ് ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ് എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ തയ്യാറാക്കിയ കയ്യെഴുത്തു മാസിക 'തേൻകുടുക്ക' പ്രകാശനവും ജി എൽ പി എസ് മുണ്ടൂരിലെ മുൻ പ്രധാന അധ്യാപകനായ ശ്രീ രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. പിന്നീട് ശ്രീമതി രാജ്യശ്രീ വിശ്വാസ് അവതരിപ്പിച്ച ഒഡീസി നൃത്തം കുട്ടികൾക്ക് ഒരു പുത്തൻ അനുഭവം സമ്മാനിച്ചു.