ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം 2022

ഓണനിലാവ് 2022

മുഴക്കുന്ന ഗവൺമെൻറ് യുപി സ്കൂളിലെ ഓണാഘോഷം  ആകർഷകവും, വിഭവസമൃദ്ധവും, മനോഹരവുമായ  പ്രവർത്തന പദ്ധതികളാൽ സംഘടിപ്പിക്കപ്പെട്ടു.. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, മുൻ അധ്യാപകർ എന്നിവരുടെ കൂട്ടായ്മയാണ് ഈ ഓണാഘോഷത്തിന്റെ പ്രത്യേകതയായി എടുത്തു പറയാവുന്നത്... കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മനോഹരമായ ഓണപ്പാട്ടുകൾ പാടി ഈ വർഷത്തെ ഓണാഘോഷം കെങ്കേമം ആക്കി... അവരുടെ പാട്ടുകൾ വിവിധ വീഡിയോകൾ ആയി സ്കൂളിലെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു... രക്ഷിതാക്കളുടെയും പിടിഎ ഭാരവാഹികളുടെയും സഹായത്തോടെ 2022 സെപ്റ്റംബർ മാസം രണ്ടാം തീയതി വിഭവസമൃദ്ധമായ ഒരു ഓണസദ്യ നടത്തി.. പാൽപ്പായസം കൂടി ഉണ്ടായിരുന്നത് ഈ സദ്യ കൂടുതൽ ആകർഷകമാക്കി..

മുൻ ദിവസങ്ങളിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു...

ജൽ ജീവൻ മിഷൻ

കേരള സർക്കാർ വാട്ടർ അതോറിറ്റി വിഭാഗം ഏറ്റെടുത്തു നടത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ബോധവൽക്കരണ യോഗവും, സ്കൂൾ തല ജൽജീവൻ ഗ്രൂപ്പ് രൂപീകരണവും ഇന്ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു.. പ്രസ്തുത പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയ ശ്രീമതി ശ്യാമിലി ബോധവൽക്കരണ  ക്ലാസ് എടുത്തു.. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു.. അധ്യാപകരായ സൗമ്യ,സുവിധ, രാമകൃഷ്ണൻ, ജിജോ ജേക്കബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു... വിവിധ ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികൾ  ക്ലാസിൽ സംബന്ധിച്ചു..സ്റ്റാഫ് സെക്രട്ടറി ശ്രീ .പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം,  കുട്ടികൾക്കും അധ്യാപകർക്കുമായി ജലസംരക്ഷണത്തിന്റെ നൂതനമായ പാഠങ്ങൾ പകർന്നുനൽകി...

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളും പ്രാദേശിക ഭരണകൂടങ്ങളും ചേർന്ന്, ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധജലം ലഭ്യമാക്കുന്ന ഒരു പ്രവർത്തന പദ്ധതിയാണ് ജൽ ജീവൻ മിഷൻ.. ഈ സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ സ്കൂളുകളിലും ജലശ്രീ ക്ലബ്ബ് രൂപീകരിച്ചിരുന്നു.. 2022 ജൂലൈ മാസം ഈ വിദ്യാലയത്തിലും കുട്ടികളുടെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബ് രൂപീകരിക്കപ്പെട്ടു.. കോ ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസും പ്രവർത്തനങ്ങളുടെയും ഭാഗമായി , സ്കൂളിന്റെ പേരിൽ കുട്ടികൾ തയ്യാറാക്കുന്ന ഒരു പ്രത്യേക പതിപ്പിനെ കുറിച്ച് നിർദ്ദേശം ഉണ്ടായിരുന്നു... അതിൽപ്രകാരം സ്കൂളിലെ ജലശ്രീ ക്ലബ്ബ് അംഗങ്ങളും, അധ്യാപകരും ചേർന്ന് ഒരു മാഗസിൻ രൂപീകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു... കഥ ,കവിത, ലേഖനങ്ങൾ, പോസ്റ്ററുകൾ കൊളാഷ് തുടങ്ങി വ്യത്യസ്തങ്ങളായ ഇനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉറവ എന്ന പേരിൽ ഒരു പ്രത്യേക മാഗസിൻ പുറത്തിറക്കി.. ഹെഡ്മിസ്ട്രസ് ഉഷ .കെ. ചീഫ് എഡിറ്ററായും , ജിജോ ജേക്കബ് എഡിറ്റർ ഇൻ ചാർജ്  ആയും നിർവഹിക്കപ്പെട്ട ഈ പ്രവർത്തനം 10 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു.. 2023 ജൂലൈ 19 ആം തീയതി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന  ചടങ്ങിൽ, അധ്യാപകനായ ജിജോ ജേക്കബിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അവർകൾ മാഗസിൻ ഏറ്റുവാങ്ങി... വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡൻറ്, ജൽ ജീവൻ മിഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ജൽ ജീവൻ മിഷൻ.... ജലസംരക്ഷണ ഘോഷയാത്ര

ജൽ ജീവൻ മിഷന്റെ ആഭിമുഖ്യത്തിൽ ജല സംരക്ഷണത്തിനായി നടത്തുന്ന ബോധവൽക്കരണ യാത്ര മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നവംബർ 30ന് എത്തിച്ചേർന്നു.. തെരുവ് നാടകം ,നാടൻ പാട്ടുകൾ എന്നീ കലാരൂപങ്ങളിലൂടെ ജല സംരക്ഷണവും അതിന്റെ പ്രാധാന്യവും  അവതരിപ്പിക്കപ്പെട്ടു.. 5ലധികം കലാകാരന്മാർ ഉൾപ്പെട്ട ഒരു ടീം ആയിരുന്നു ഈ ബോധവൽക്കരണ യജ്ഞത്തിന് പിന്നിലുണ്ടായിരുന്നത്... ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും , മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പിന് ഇവ എത്രത്തോളം  ആവശ്യമുള്ളതാണ് എന്ന സന്ദേശവും ഈ കലാരൂപത്തിലൂടെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടു.. ഇവർക്ക് ഹൃദ്യമായ സ്വീകരണം, അനുയോജ്യമായ വേദി ,ഭക്ഷണം എന്നിവ ഒരുക്കുന്നതിൽ  സ്കൂൾ അധികൃതർ ശ്രദ്ധിച്ചു.. കുട്ടികളെ സംബന്ധിച്ചിടത്തോളം നവ്യമായ ഒരു അനുഭവമായിരുന്നു ഇത്..

പോഷൺ അഭിയാൻ

പോഷകമൂല്യമുള്ള ആഹാരങ്ങൾ കുട്ടികൾക്ക് ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകൾ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.. അതിൻറെ ഭാഗമായാണ് പോഷൺ അഭിയാൻ എന്നപേരിൽ മസാജ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്... കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ മാലിന്യം ഇല്ലാത്ത, വിഷമില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ കുട്ടികളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചു വരുന്നത്... ഇതിന്റെ തുടക്കം എന്ന നിലയിൽ  എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി അവരുടെ മാതാപിതാക്കളുടെ സഹകരണത്തോടെ, വിഷമില്ലാത്ത പച്ചക്കറികൾ ഉപയോഗിച്ച് കസിങ്കളുണ്ടാക്കി ലഘുവായ ഒരു ഭക്ഷ്യമേള നടത്തി.... 2022 സെപ്റ്റംബർ 25ന് നടന്ന ഈ പ്രവർത്തനത്തിൽ ഒരു രക്ഷിതാക്കളും അവരാൽ കഴിയുന്ന വിധം രുചിയേറിയ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി കുട്ടികളുടെ കൈവശം  കൊടുത്തയച്ചു.... അവർ വീടുകളിൽ നിന്ന് ഉണ്ടാക്കി  കൊണ്ടുവന്ന ഭക്ഷണപദാർത്ഥങ്ങളും പലഹാരങ്ങളും  എൽ പി വിഭാഗത്തിലെ മറ്റ് എല്ലാ കുട്ടികൾക്കുമായി ഒരു സദ്യ എന്ന രീതിയിൽ വിവരണം ചെയ്തു...  കൈ മെയ് മറന്ന് ഏക മനസ്സോടെ സ്കൂളിലെ എല്ലാ അധ്യാപകരും ഈ മനോഹരമായ പ്രവർത്തനത്തിൽ പങ്കാളികളായി.... നമ്മൾ നമ്മുടെ തൊടിയിലും പരിസരങ്ങളിലും വിട്ടുകളയുന്ന പല ഇലകളും ഉപയോഗിച്ച് രുചികരമായ കറികൾ ഉണ്ടാക്കാമെന്ന സന്ദേശം കൂടി ഈ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാവരിലേക്കും വിനിമയം ചെയ്യപ്പെട്ടു.. ഇതിൻറെ തുടർ പ്രവർത്തനങ്ങൾ എന്ന നിലയിൽ സ്കൂളിലെ അടുക്കളയിലേക്ക്  വീടുകളിൽ നിന്നും വിഷ രഹിതമായ വിവിധ ഭക്ഷ്യവസ്തുക്കൾ നൽകുന്നത് ഏറ്റവും മഹത്തായ ഒരു കർമ്മമാണ് എന്ന സന്ദേശവും എല്ലാവരിലും ഉളവാക്കാൻ സാധിച്ചു... ഞങ്ങളുടെ സ്കൂളിൽ എല്ലാ വർഷവും നടക്കുന്ന പ്രവർത്തനമാണെങ്കിൽ കൂടി   ഔദ്യോഗിക നിർദ്ദേശത്തിന്റെ പിൻബലത്തിൽ ഒന്നുകൂടി ഇത് ഏറ്റെടുത്ത് നടത്താൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയധികം ചാരിതാർത്ഥ്യമുണ്ട്

സ്കൂൾ കായികമേള 2022

2002_23  അധ്യായന വർഷത്തെ കലാകായിക മത്സരങ്ങൾക്ക് സെപ്റ്റംബർ മാസം തുടക്കം കുറിച്ചു....   വിവിധ രചനാ. കലാ മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപ് തന്നെ കായിക മത്സരങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു... സ്കൂളിലെ അധ്യാപകനായ ശ്രീ അതുൽ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ കായിക ഇനങ്ങൾ സംഘടിപ്പിച്ചു... ഓട്ടം. ചാട്ടം തുടങ്ങി മറ്റ് രസകരങ്ങളായ കായിക ഇനങ്ങളും തുടർ ദിവസങ്ങളിൽ നടത്തപ്പെട്ടു. ഈ അക്കാദമിക വർഷത്തിന്റെ വിവിധ പാദങ്ങളിലായി നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ മനോഹരമായ രീതിയിൽ ഡോക്യൂമെന്റേഷൻ ചെയ്യുവാനും ഞങ്ങൾ ശ്രദ്ധിച്ചുവരുന്നു.

ലഹരിവിമുക്തകേരളം -ബോധവൽക്കരണ ക്ലാസ്

സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ ദിന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന യോഗങ്ങൾ ചേരണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു.. അതിന്റെ  ഭാഗമായി ഞങ്ങളുടെ സ്കൂളിലും ഒരുക്കങ്ങൾ തുടങ്ങി... ഒന്നോ രണ്ടോ പേർ മാത്രം ചർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്ന രീതി മാറ്റി ഞങ്ങൾ അധ്യാപകർ എല്ലാവരും വിവിധ സെഷനുകൾ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് പ്രവർത്തനം ഞങ്ങൾ മാറ്റി... ലഹരി വിരുദ്ധ ദിന മോഡ്യൂൾ 9 സെഷനുകളായി ഭാഗിക്കുകയും, ഓരോ സെഷനെക്കുറിച്ചും സംസാരിക്കാൻ വിവിധ അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തു.. ഒക്ടോബർ ആദ്യവാരം പ്രസ്തുത യോഗം സംഘടിപ്പിക്കപ്പെട്ടു.. ലഹരി വിരുദ്ധ ദിന പോസ്റ്റർ തയ്യാറാക്കുകയും നോട്ടീസ് സ്കൂൾ  whatsapp ഗ്രൂപ്പിലൂടെ വിതരണം ചെയ്യുകയും ചെയ്തു... ആധുനിക വാർത്ത മാധ്യമങ്ങളിലൂടെ വിനോദത്തിന് ഉപാധികൾ കണ്ടെത്തുന്ന ഈ കാലത്ത് , ഞങ്ങളുടെ ആശങ്കകൾ ശരിയായിരുന്നു എന്ന് അർത്ഥത്തിൽ ഈ ലഹരി വിരുദ്ധ ദിന സെമിനാറിൽ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നു... എങ്കിലും വന്ന ആളുകളെ ശ്രോതാക്കൾ ആക്കി 9 സെഷനുകൾ ഭംഗിയായി വിവിധ അധ്യാപകർ കൈകാര്യം ചെയ്തു.... രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ലഹരി വിരുദ്ധ ദിന യോഗം , സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെയുള്ള ഒരു ഉണർത്തു  പാട്ടായി സംഘടിപ്പിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.... പ്രസ്തുത ദിവസത്തെ വിവിധ സെഷനുകൾ കൂടാതെ "നൊമ്പരത്തി പൂവ്" എന്ന പേരിൽ അധ്യാപകർ അവതരിപ്പിച്ച ഒരു സ്കിറ്റും ഉണ്ടായിരുന്നു.. എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റുവാൻ ഈ പ്രകടനത്തിന് കഴിഞ്ഞു