ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/ക്ലബ്ബുകൾ
1) ഗ്യാലക്സി ശാസ്ത്ര ക്ലബ്
![science](/images/thumb/6/67/13568.sc.9.jpg/300px-13568.sc.9.jpg)
കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ രീതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്യാലക്സി ശാസ്ത്ര ക്ലബ് രൂപീകരിച്ചത്.അഞ്ച്, ആറ് 'ഏഴ് ക്ലാസുകളിലെ 50 കുട്ടികളാണ് ഈ ക്ലബിൽ അംഗമായിട്ടുള്ളത്.നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശാസ്ത്ര ദിനാചരണങ്ങൾ, കുട്ടികളുടെ ശാസ്ത്രക്ലാസ് ,ലഘു പരീക്ഷണങ്ങൾ, ചുമർ പത്ര നിർമാണം, ശാസ്ത്രജ്ഞന്മാരെ അറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
![SCIENCE CLUB](/images/thumb/e/ef/13568.SC.1.jpg/300px-13568.SC.1.jpg)
![കുട്ടികളുടെ ശാസ്ത്രക്ലാസ്](/images/thumb/9/92/13568.SC.2.jpg/300px-13568.SC.2.jpg)
![](/images/thumb/6/6e/13568.SC5.jpg/300px-13568.SC5.jpg)
2)റുബിക് സ് ഗണിതശാസ്ത്ര ക്ലബ്
![maths](/images/thumb/e/ef/13568.ms.1.jpg/300px-13568.ms.1.jpg)
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് റുബിക്സ് ഗണിതക്ലബിന്റെ ലക്ഷ്യം. ഗണിത പസിൽ, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, സഡാക്കോ നിർമാണം,ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്.
![](/images/thumb/f/fa/13568.WE.1.jpg/264px-13568.WE.1.jpg)
3)സൃഷ്ടി പ്രവർത്തിപരിചയ ക്ലബ്
![](/images/thumb/3/34/13568.WE.2.jpg/138px-13568.WE.2.jpg)
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നത്.ബാഡ്ജ് നിർമാണം, കുട നിർമാണ പരിശീലനം, എംബ്രോയിഡറി പരിശീലനം, ഫാബ്രിക് പെയിന്റ് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു
4)അലിഫ് അറബി ക്ലബ്
നമ്മുടെ വിദ്യാലയത്തിലെ എൽ.പി ക്ലാസുകളിൽ അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന ക്ലബ്ബാണ് അലിഫ് അറബിക് ക്ലബ് അറബിക് അക്ഷരമാലയിലെ ആദ്യാക്ഷരമായഅലിഫും ആദ്യാക്ഷരം ഹംസകൊണ്ട് തുടങ്ങുന്ന അദബുൻ എന്ന പദവും കുട്ടികൾക്ക് എന്നെന്നും ഓർമ്മയാണ്. അറബി ഭാഷാ പഠന പരിപോഷണ മാണ് ഈ ക്ലബ് കൊണ്ട് ലക്ഷൃം വെക്കുന്നത്. അറബി ഭാഷാധ്യാപകൻ ഒ.പി. കുഞ്ഞഹമ്മദ് ഇതിന് നേതൃത്വം നൽകുന്നു.
2022-23 അധ്യയന വർഷത്തെ അലിഫ് അറബിക് ക്ലബ് ജൂൺ 19 ന് പുന:ക്രമീകരിച്ചു. ക്ലബിൻ്റെ കൺവീനറായി നാലാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് കെ ഇല്യാസ് തെരഞ്ഞെടുക്കപ്പെട്ടു. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ അറബി ഭാഷ പഠിക്കുന്ന 147 വിദ്യാർത്ഥികളാണ് ഇതിലെ അംഗങ്ങൾ. വായനാദിനത്തിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ ചിത്ര-പുസ്തകവായനാ മത്സരം നടക്കുകയും കുട്ടി കൾ അറബിക് പദങ്ങൾ കൊണ്ടും വാക്യങ്ങൾ കൊണ്ടും വായന പൂർത്തീകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്
![arabic](/images/thumb/7/70/13568.ar.2.jpg/300px-13568.ar.2.jpg)
കെ.എ.ടി.എഫിൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഒരു മത്സര പരീക്ഷയാണ് ടാലൻറ് ടെസ്റ്റ് .സ്കൂൾ തല ടെസ്റ്റിന് മുന്നോടിയായി ജൂലൈ 5 ന് വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഓൺലൈൻ ടെസ്റ്റ് നടന്നു. നമ്മുടെ വിദ്യാലയത്തിലെ 52 വിദ്യാർത്ഥികൾ പങ്കെടുക്കുകയും 39 വിദ്യാർ ത്ഥികൾക്ക് 15/15 എന്ന പൂർണ്ണസ്കോർ ലഭിക്കുകയും ചെയ്തു.
ജുലൈ 14 വ്യാഴാഴ്ചയാണ് സ്കൂൾ തലത്തിൽ ടാലൻറ് ടെസ്റ്റ് നടന്നത്. 32 വിദ്യാർത്ഥികൾ പങ്കെടുത്ത ടാലൻറ് ടെസ്റ്റിൽ മുഹമ്മദ് കെ ഇല്യാസിന് ഒന്നാം സ്ഥാനവും ഫാത്വിമ നസ്റിൻ, ജസ ജാഫർ, മു: ഷഹ്റോസ് എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ.സി.മനോജ് കുമാർ ഉപഹാരം നൽകുകയും അനുമോദിക്കുകയും ചെയ്തു.
അലിഫ് ടാലൻ്റ് ടെസ്റ്റ് സബ്ജില്ലാതലം
![arabic](/images/thumb/8/86/13568.ar.1.jpg/300px-13568.ar.1.jpg)
സ്കൂൾ തല ടാലൻ്റ് ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് കെ ഇല്യാസ് ജൂലൈ 16 ശനിയാഴ്ച മാടായി LP സ്കൂളിൽ വെച്ച് നടന്ന മാടായിസബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും A ഗ്രൈഡോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.തുടർന്നുള്ള അനുമോദന ചടങ്ങിൽ മാടായി എ.ഇ.ഒ എം.വി .രാധാകൃഷ്ണൻ മാസ്റ്ററുടെമഹനീയ സാനിധ്യത്തിൽ മാടായി ബി.പി.സി.എം.വി വിനോദ് കുമാർ മാസ്റ്ററിൽ നിന്നും മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചിൽ നിന്നും യഥാക്രമം ഉപഹാരവും സർട്ടിഫിക്കറ്റും മെമൻ്റോയും കൈപറ്റുകയും ചെയ്തു.
അറബിക് സാഹിത്യോത്സവം
മാടായി ഉപജില്ലാ കലോത്സവത്തിൻ്റെ ഭാഗമാവാൻ നമ്മുടെ സ്കൂളിൽ കലോത്സവ മത്സര ഇനങ്ങളായ ഖുർആൻ പാരായണം, അറബിഗാനം, അറബി പദ്യം, കഥ പറയൽ, ആംഗ്യപ്പാട്ട്, സംഘഗാനം തുടങ്ങിയവയുടെയും രചനാ മത്സര ഇനങ്ങളിലെ ക്വിസ്, കയ്യെഴുത്ത്, പദ നിർമ്മാണം എന്നിവയുടെയും സെലക്ഷൻ ഒക്ടോബർ 10 ന് നടന്നു.
നവമ്പർ 8, 9, 10, 11, 12 തീയ്യതികളിൽ നെരുവമ്പ്രം യു.പി .സ്കൂളിൽ വെച്ച് നടന്ന മാടായി ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ 39 പോയിൻ്റ് നേടി നമ്മുടെ മക്കൾ മികവ് പുലർത്തി.സ്കൂളിൽ നവമ്പർ 14 ന് ചേർന്നപ്രത്യേകഅനുമോദന അസംബ്ലിയിൽ ഹെഡ്മാസ്റ്ററും പി.ടി എ യും അനുമോദിക്കുകയും ചെയ്തു.
അറബിക് സാഹിത്യോത്സവത്തിൽ പങ്കെടുത്ത് മികവ് പുലർത്തിയ മക്കൾ
1. കഥ പറയൽ/ ജസജാഫർ ഫസ്റ്റ് A Grade
2. ഖുർആൻ പാരായണം /മുഹമ്മദ് കെ ഇല്യാസ് സെക്കൻ്റ് AGrade
3. ക്വിസ്/മുഹമ്മദ് കെ ഇല്യാസ് തേർഡ് AGrade
4. അറബിക്പദ്യം / ഫാത്തിമത്ത്സ്വഫ ഫോർത്ത് AGrade
5. ആംഗ്യ പ്പാട്ട് / മിസാജAGrade
6.പദ നിർമ്മാണം / ആയിഷസൻഹAGrade
7. അറബിഗാനം/മുഹമ്മദ് കെ ഇല്യാസ് BGrade
8. കയ്യെഴുത്ത് / നാഫിയBGrade
9. സംഘ ഗാനം BGrade
മുഹമ്മദ് റാസി
മുഹമ്മദ് കെ ഇല്യാസ്
മുഹമ്മദ് അൻഫൽ
മുഹമ്മദ്. കെ
മുഹമ്മദ് ജലാൽ
ഹാമിദ് സ്വഫ് വാൻ
മുഹമ്മദ് മിഖ്ദാദ്
5)വിദ്യാരംഗം കലാസാഹിത്യവേദി
6)ഡാഫോഡിൽസ് ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് പഠിക്കാനും പ്രകടിപ്പിക്കാനും കുടുതൽ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഏര്യം വിദ്യാമിത്രം യു.പി.സ്കൂളിൽ ഡാഫോഡിൽസ് ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചത്.ഈ ക്ലബിൽ 58 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇംഗ്ലീഷ് അസംബ്ലി, പ്രസംഗം, പോസ്റ്റർ രചന, നാടകം, സ്കിറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടത്തിവരുന്നു.
7)ഹിന്ദി ക്ലബ്
ഹിന്ദി ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വിവിധ പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് മുഖേന നടത്തിവരുന്നു
മികച്ച ഹിന്ദി ഭാഷയിലുള്ള കഥ, കവിത എന്നിവയുടെ അവതരണം വായനാ മത്സരം അക്ഷരക്കൂട്ടം കൊളാഷ് സ്വാതന്ത്ര്യദിനാശംസകാർഡ് തയ്യാറാക്കൽ സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, ക്വിസ് മത്സരം അന്താക്ഷരി റൗണ്ട് മത്സരം എന്നിവ നടത്തിയിട്ടുണ്ട് .
ഹിന്ദി ഭാഷയിലുള്ള താല്പര്യം വർധിപ്പിക്കാൻ ഉതകുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഹിന്ദി ദിനത്തോടനുബന്ധിച്ച് നടത്തി
ഹിന്ദി കഥ രചനയിൽ സബ്ജില്ലാ -ജില്ല തലത്തിൽ മികവ് പുലർത്തി.
8)ഭാരത് സ്കൗട്ട്സ് &ഗൈഡ്സ്
സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (ബ്രിട്ടീഷ് റോയൽ ആർമി ) ചേർന്നു. ഇന്ത്യ, അഫ്ഗാനിസ്താൻ, റഷ്യ, സൗത് ആഫ്രിക്ക എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാള ജീവിതത്തിൽനിന്ന് വിരമിച്ചു.
യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൗട്ട് &ഗൈഡ് വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ പരിപാടികളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാറുണ്ട്.
ശ്രീ സി.പി.ബാബുരാജൻ മാസ്റ്ററായിരുന്നു സ്കൗട്ട്&ഗൈഡ് നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചത്. അവരോടൊപ്പം ശ്രീമതി ലാലി വർഗീസ് ടീച്ചർ ഗൈഡ് പ്രസ്ഥാനത്തിന് നേതൃത്വം നൽകി. ഇന്ന് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നത് ശ്രീ കെ.പി.മുഹമ്മദ് അഷറഫ് മാസ്റ്റർ സ്കൗട്ടും ശ്രീമതി ശ്രുതി ടീച്ചർ, ശ്രീമതി ലാലി വർഗീസ് ടീച്ചർ ഗൈഡും ശ്രീ ഒ.പി കുഞ്ഞഹമ്മദ് മാസ്റ്റർ , ശ്രീ കെ.വി സുഗേഷ് മാസ്റ്റർ എന്നിവർ കബ്ബ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു പ്രവർത്തിച്ച് വരുന്നു.
![](/images/thumb/1/1a/13568_ev_1abc.jpg/300px-13568_ev_1abc.jpg)
9)സാമൂഹ്യ ശാസ്ത്ര ക്ലബ്
സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും,സമൂഹത്തെ മെച്ചപ്പെടുത്താനുമുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക,സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ സഹായിക്കുക എന്നിവ സമൂഹശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട്
10)ഗുലാബ് ഉറുദു ക്ലബ്
മാടായി സബ് ജില്ലയിലെ മികച്ച ഒരു ഉർദു ക്ലബ്ബാണ് ഏര്യം വിദ്യാമിത്രം യുപി സ്കൂളിലെ ഗുലാബ് ഉർദു ക്ലബ്ബ് (گلاب اردو کلب). ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ സബ് ജില്ലാതലത്തിൽ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനവും ഉർദു പദ്യം A ഗ്രൈഡും ലഭിച്ചു. ഉർദു ടാലൻറ് ടെസ്റ്റിൽ സബ് ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി ജില്ലാതല മത്സരത്തിൽ യോഗ്യത നേടി.
ഉർദു ക്ലബ്ബിന്റെ നേതൃത്വത്തിൽ മാടായി പഞ്ചായത്ത് ബഡ്സ് സ്കൂൾ സന്ദർശിച്ചു
![](/images/thumb/4/40/13568_evmups_1a.jpg/300px-13568_evmups_1a.jpg)
![](/images/thumb/7/7f/13568_evmups_1ab.jpg/300px-13568_evmups_1ab.jpg)
![](/images/thumb/6/6b/13568_evmups_123a.jpg/300px-13568_evmups_123a.jpg)
![](/images/thumb/f/fb/13568_12abc.jpg/300px-13568_12abc.jpg)
![](/images/thumb/6/64/13568_evmups1abcd.jpg/304px-13568_evmups1abcd.jpg)
11)സംസ്കൃതം ക്ലബ്
12)ഐ.ടി. ക്ലബ്
13)ബാലസഭ
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എൽ.പി.ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിക്കുന്ന വേദിയാണ് ബാലസഭ. എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ച ബാലസഭ ചേരാറുണ്ട്. കുട്ടികൾ തങ്ങളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്.അതുവഴി കുട്ടികളിലുള്ള കലാപരമായ കഴിവുകളെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും ഒരു പരിധിവരെ സാധ്യമാകുന്നുണ്ട്. 14)തണൽ പരിസ്ഥിതി ക്ലബ്
14)തണൽ പരിസ്ഥിതി ക്ലബ്
പരിസ്ഥിതിയെ അറിഞ്ഞു കൊണ്ടുള്ള പഠനം എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കു
![FIELD TRIP](/images/thumb/6/63/13568_FIELD_TRIP.3..jpg/298px-13568_FIELD_TRIP.3..jpg)
ന്ന ക്ലബ്. 50 കുട്ടികളാണ് ക്ലബിൽ ഉള്ളത് 'ഫീൽഡ് ടിപ്പ്, പരിസ്ഥിതി സംരക്ഷണം പ്രവർത്തനം,
സ്കൂൾ പച്ചക്കറിത്തോട്ട പരിപാലനം, സ്കൂൾ പൂന്തോട്ട പരിപാലനം .പരിസ്ഥിതി ദിനാചരണ പരിപാടികൾ,
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ, ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ
പരിസ്ഥിതി ക്ലബ് ഏറ്റെടുത്ത് നടത്തുന്ന പരിപാടികളാണ്.
![FIELD TRIP](/images/thumb/b/be/13568_FIELD_TRIP.2.jpg/300px-13568_FIELD_TRIP.2.jpg)
![FIELD TRIP](/images/thumb/7/72/13568_FIELD_TRIP.1..jpg/335px-13568_FIELD_TRIP.1..jpg)