സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 30 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15222 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ്രീ കെ എ ചാക്കൊ മ‍ുൻ പ്രധാന അധ്യാപകൻ

വയനാടിന്റെ തണ‍ുത്ത‍ുറഞ്ഞ കാലാവസ്ഥയിൽ സൗകര്യങ്ങള‍ുടെ പരിമിതിയിൽ കഴിഞ്ഞിര‍ുന്ന കാലം 1968 ജൂൺ മ‍ൂന്നാം തിയ്യതി ക‍ുര‍ുടാം മണ്ണിൽ കെ എബ്രാഹാമിന്റെ മാനേജ്മെന്റിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്ക‍ൂൾ സമാരംഭിച്ച‍ു.ത‍ുടക്കത്തിൽ മ‍ൂന്ന് അധ്യാപകർ 112 ക‍ുട്ടികൾ നാട്ട‍ുകാര‍ുടെ നിർലോഭമായ സഹകരണത്തിൽ സ്ക‍ൂൾ പ്രവർത്തനം സ‍ുഖമമായി പ‍ുരോഗമിച്ച‍ു. 1971-72 അധ്യയന വർഷത്തിൽ എൽ പി തലം പ‍ൂർത്തീകരിച്ച‍ു.ചാക്കൊ കെ എ ഹെഡ്മാസ്റ്റർ ഗീ വർഗീസ് മാത്യ‍ു, വി ജെ ക‍ുര്യൻ, സെബാസ്റ്റ്യൻ, എം എം തോമസ് എബ്രഹാം, മത്തായി സി, മാത്യ‍ൂസ് സ്കറിയ, പ‍ുന്ന‍ൂസ് എം എ, ആലി എ, ജോയി തോമസ്, മത്തായി കെ എെ, എന്നിവരായിര‍ുന്ന‍ു ആദ്യ കാല അധ്യാപകർ ഒരേ ടീം സ്പിരിറ്റോട‍ുകൂടി ഒത്ത് ചേർന്ന് ജോലി ചെയ്ത കാലം ഓർമ്മയിൽ വര‍ന്ന‍ു. ക‍ുട്ടുകള‍ടെ കഴിവ‍ുകൾ പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ ആ കാതത്ത‍ും ഒത്തൊര‍മിച്ച് പ്രവരത്തിച്ചിറ്റ‍ുണ്ട്. ഈ സ്ക‍ൂളിൽ പഠിച്ച പ‍ൂർവ്വ വിദ്യാർത്ഥികളിൽ പലര‍ും ഇന്ന് സമ‍ൂഹത്തിൽ ഉന്നത പദവികൾ വഹിക്ക‍ുന്നവരായി മാറിയിറ്റ‍ുണ്ട്. ‍ഡോക്ടര്ഡമാർ, ഇഞ്ചിനീയർമാർ, പി എച്ച് ‍ഡി ക്കാർ ദേശീയ, അന്തർ ദേശീയ കായിക താരങ്ങൾ ഒട്ടനവധി പ്രമ‍ുഖർ ഈ സ്ക‍ൂളിന്റെ അഭിമാന താരങ്ങളായി വളർന്നിട്ട‍ുണ്ട്. ത‍ുടർന്ന‍ും പ്രദേശത്തിന്റെ അഭിമാന സ്ഥാപനമായി വളരാൻ കഴിയട്ടെ എന്നാശംസിക്ക‍ുന്ന‍ു.