ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
09:57, 26 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) ('= 2020-2021 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = == വിക്ടേർസ് ഓൺലൈൻ ക്ലാസുകൾ == 2021-22 അധ്യയന വർഷത്തിൽ കോവി‍ഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ഡൗണിന്റെ പശ്ചാതലത്തിൽ കുട്ടികൾ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2020-2021 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ

വിക്ടേർസ് ഓൺലൈൻ ക്ലാസുകൾ

2021-22 അധ്യയന വർഷത്തിൽ കോവി‍ഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ഡൗണിന്റെ പശ്ചാതലത്തിൽ കുട്ടികൾ വീട്ടിലായിരുന്നു പഠന പ്രവർത്തനങ്ങൾ. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളും ഈ കാലയളവിൽ ഓൺലൈനിൽ മാത്രമായിരുന്നു. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനായി ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഓൺലൈനായി വരുന്ന റോട്ടീൻ ക്ലാസുകൾ ഗ്രൂപിലൂടെ അവരെ അറിയിക്കുകയും. ഗ്രൂപിലൂടെ ക്ലാസു വീക്ഷിച്ചവരുടെ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. വിക്ടേഴ്സ് ചാനലിൽനിന്ന് നേരിട്ട് കാണാൻ സൗകര്യപ്പെടാത്ത വിദ്യാർഥികൾക്കായി അത്തരം ക്ലാസുകളുടെ യൂറ്റൂബ് ലിങ്കുകൾ വാട്സാപ്പ് ഗ്രൂപിലൂടെ ഷെയർ ചെയ്തു.

ലാപ്പ്ടോപ്പുകൾ കുട്ടികൾക്ക് വിതരണ ചെയ്യുന്നു

ലോക്ക്ഡൗണിൽ വീട്ടിലായി പോയ കുട്ടികൾക്ക് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്ത പരിപാടിയാണ് കുട്ടികൾക്ക് ഊഴമനുസരിച്ച് ലാപ്പ് ടോപ്പുകൾ വിതരണം ചെയ്തത്. 80 ശതമാനം കുട്ടികളും ഈ സൗകര്യം ഉപയോഗപ്പെടുത്തി. ഇങ്ങനെ കൊടുത്തയക്കുന്ന ലാപ്പ് ടോപ്പുകളിൽ അതുവരെ വന്ന ക്ലാസുകൾ ഓഫ്‍ലൈനായി കാണാവുന്ന വിധം ക്ലാസുകൾ ഡൗൺലോഡ് ചെയ്ത് നൽകിയിരുന്നു. ഇതിന്റെ ഫലമായി കമ്പ്യൂട്ടർ കൊണ്ടുപോയ കുട്ടികൾക്ക് പ്രവർത്തനങ്ങൾ ഭംഗിയായി ചെയ്യാൻ സാധിച്ചു. അവരുടെ ഉൽപന്നങ്ങൾ അടങ്ങിയ ഫോൾഡറുകൾ കൈറ്റ്സ് മാസ്റ്ററും മിസ്ട്രസും കോപ്പി ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ച വിധം രക്ഷിതാക്കളുടെ സമ്മതപത്രത്തോടെയാണ് കുട്ടികൾക്ക് ലാപ്പ് ടോപ്പ് വിതരണം ചെയ്തത്. ഒരു കുട്ടിക്ക് 5 ദിവസം ലഭിക്കുന്ന തരത്തിലാണ് ഇങ്ങനെ വിതരണം ചെയ്തത്.