ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/കിഡ്സ് തിയേറ്റർ
സ്കൂളിലെ എൽ. പി വിഭാഗം കുട്ടികൾക്കായി ഒരുക്കിയതാണ് 'കിഡ്സ് തിയേറ്റർ'. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ രസകരമാക്കുന്നതിന് വേണ്ടി ഒരുക്കിയതാണിത്. ടെലിവിഷൻ മാതൃകയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. കഥ, കവിത, ആക്ഷൻ സോങ്ങ്,...തുടങ്ങി കുട്ടികൾക്ക് അവതരിപ്പിക്കാനുള്ളതെന്തും ഇതിനുള്ളിൽ നിന്ന് ചെയ്യാവുന്നതാണ്. സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ പത്രവായന, പുസ്തക പരിചയം, കഥാകഥനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രൈമറി കുട്ടികൾ ഇതുപയോഗിക്കുന്നു. കുട്ടികളുടെ ഭാഷണ മികവ് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഗോത്രവിഭാഗം കുട്ടികളെ കൂടി ലക്ഷ്യമിട്ടാണ് ഇത് ആരംഭിച്ചത്. കൂടുതൽ താല്പര്യത്തോടെ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുന്നു എന്നതാണ് ഇതിന്റെ നേട്ടം.