അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-23 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ് നിർമ്മാണം

ലിറ്റിൽ കൈറ്റ് 2020-23 ബാച്ചിലെ കുട്ടികൾ 2021-24,2022-25 ബാച്ചുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഐഡി കാർഡ് നിർമ്മാണം ഏറ്റെടുത്തു. കാർഡിൽ ചേർക്കുന്നതിനാവശ്യമായ വിവരശേഖരണം നടത്തുകയും കുട്ടികളുടെ ഫോട്ടോ തയ്യാറാക്കി ഐഡി കാർഡ് തയ്യാറാക്കുന്നതിനു വേണ്ട എല്ലാ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു

ID CARD
ID CARD

E _ സേവന

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ സാമൂഹിക പ്രദിബദ്ധത ഉള്ളതാക്കിതുതീർക്കുക എന്ന ലക്ഷ്യത്തോടെ E സേവന പദ്ധതി തുടങ്ങി .സ്കൂൾ പരിസരത്തുള്ള ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്ത,അറിവില്ലാത്ത ആളുകൾക്ക് സൗജന്യമായി സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം .പരിശീലനം നേടിയ LK അംഗങ്ങൾ NMMS ,OBC ,സ്കോളർഷിപ്പുകൾ അപ്ലൈ ചെയ്യുന്നതിനും ,എലെക്ട്രിസിറ്റി ബില്ല് അടക്കുന്നതിനും വേണ്ട സേവനങ്ങൾ നൽകുന്നു

അമ്മയറിയാൻ

നൂതന സാങ്കേതിക വിദ്യ പരിചയമില്ലാത്ത അമ്മമാർക്ക് കമ്പ്യൂട്ടർ ,സ്മാർട്ട് ഫോണ് തുടങ്ങിയവ പരിചയപ്പെടുത്തുക ,സുരക്ഷിതമായി ഇവ എങ്ങനെ ഉപയോഗിക്കാം എന്ന പരിശീലനം നൽകുക എന്നീ ലക്ഷ്യത്തോടെ നടത്തിയ പദ്ധതിയാണ് അമ്മയറിയാൻ .ഏറ്റവും ലളിതമായ പൈന്റും ലിബ്രെ ഓഫീസ് റൈറ്ററും അമ്മമാർക്ക് പരിചയപ്പെടുത്തി

ഇലക്ഷൻ 

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

SCHOOL ELECTION
ഇലക്ഷൻ 

എല്ലാ വർഷവും സ്കൂളിൽ നടന്നു വരുന്ന സ്കൂൾ പാര്ലമെന്റിന്റെ നടത്തിപ്പ് ചുമതല ഈ വര്ഷം ലൈറ്റിൽ  കൈറ്റ് യൂണിറ്റ് സന്തോഷത്തോടെ ഏറ്റെടുത്തു .സ്കൂൾ പാർലമെന്റ്  ഇലക്ഷൻ നടത്താൻ അനുയോജ്യമായ ഡിജിറ്റൽ അപ്ലിക്കേഷൻ കണ്ടെത്തുക എന്നതായിരുന്നു ആദ്യ ചുമതല .ഗൂഗിൾ പ്ലേ സ്റ്റോറിലെ പല അപ്പ്ലിക്കേഷനുകൾ പരീക്ഷിച്ചതിന് ശേഷം "VOTING MACHINE " എന്ന അപ്ലിക്കേഷൻ തിരഞ്ഞെടുത്തു .ഇലക്ഷൻ നടത്താൻ ഉപയോഗിക്കുന്ന EVM മെഷീനോട് ഏറെ സാദൃശ്യ മുള്ള അപ്ലിക്കേഷൻ ആണ് ഇത് .5 -10  ക്ലാസ്സിലെ 12 ഡിവിഷനിൽ എലെക്ഷൻ നടത്താൻ 12 സ്മാർട്ട് ഫോണിൽ ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു .ഓരോ ഫോണിലും സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഉൾപ്പെടുത്തി വോട്ടെടുപ്പിന് തയ്യാറായി.തികച്ചും ജനാധിപത്യ രീതിയിൽ നടന്ന ഇലെക്ഷന്റെ നടത്തിപ്പ് ലിറ്റൽ കൈറ്റ് അംഗങ്ങൾ ഏറ്റെടുത്തു .മികച്ച സംഘടന പാടവം കാഴ്ചവെച്ച LK അംഗങ്ങൾ വോട്ടെണ്ണൽ നടത്തി ഫലപ്രഖ്യാപനവും നടത്തി .മറ്റ് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യാവസാനം ഡിജിറ്റലായി ഇലക്ഷന് നടത്തി LK അംഗങ്ങൾ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി  

ഇലക്ഷൻ  ഡോക്യൂമെന്റഷൻ

ലിറ്റൽ കൈറ്റ് അംഗങ്ങൾ ഇലക്ഷന് ദിനത്തിലെ ഓരോ പ്രവർത്തനങ്ങളും വളരെ ശ്രദ്ധയോടെ ഡോക്യൂമെന്റഷൻ  നടത്തി .വെബ്ക്യാം ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോ യും രേഖപ്പെടുത്തി .ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മനോഹരമായ വീഡിയോ തയ്യാറാക്കി

സംസ്ഥാന ശാസ്ത്രോത്സവം 2022 ഡോക്യൂമെന്റെഷൻ

നവംബർ 10 ,11 ,12 ദിവസങ്ങളിൽ എറണാകുളം GGVHSS യിൽ നടന്ന സംസ്ഥാന IT മേള ഡോക്യുമെന്റ് ചെയ്യുവാനായി അൽ ഫാറൂഖിയ യിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി .3  ദിവസത്തെ 9 - 5 വരെ നടന്ന വ്യത്യസ്ത പരിപാടികൾ കുട്ടികൾ അത്യുത്സാഹത്തോടെ ഡോക്യുമെന്റ് ചെയ്തു .മേളയിൽ അവർക്ക് ലഭിച്ച സ്വീകാര്യതയും  അഹുമാനവും കുട്ടികളിൽ ആത്മാഭിമാനവും ഉത്തരവാദിത്തബോധവും ഉണ്ടാത്തഹുവാണ് സഹായിച്ചു .വ്യത്യസ്ത ദേശങ്ങളിൽ നിന്ന് വന്ന മത്സരാർത്ഥികളും അവരുടെ മാതാപിതാക്കളുമായി ഇടപെടാനുള്ള സാഹചര്യം കുട്ടികൾക്ക് ലഭിച്ചു .KITE VICTERS ക്യാമെറാമാനുമൊപ്പം എല്ലാ പരിപാടികളും റിപ്പോർട്ട് ചെയ്യാൻ സാധിച്ചത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി .വിദഗ്ദരായ MT മാരുടെ വിദഗ്ധ ഉപദേശങ്ങൾ കൂടുതൽ അറിവ് നേടാൻ കുട്ടികളെ സഹായിച്ചു

SSD
SSD