എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

1599 ലെസുനഹദോസിലൂടെ ചരിത്റത്തിന്റെ താളുകളില് സ്ഥാനം നേടിയ തീരദേശ ഗ്രാമമാണ് ഉദയംപേരൂര്.

വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ഗുരുദേവ സന്ദേശമാണ് പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുകിടന്നിരുന്ന ഒരു ജന സമൂഹത്തെ ആലസ്യത്തിൽ നിന്നുയർത്തി സംഘടിക്കുവാനും അതിലൂടെ ഒരു സരസ്വതി ക്ഷേത്രത്തിനു തുടക്കം കുറയ്ക്കുവാനും പ്രേരിപ്പിച്ചത്.

1951ജൂൺ 6 തിയതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.പഠനം നിർത്തി മറ്റു ജീവിത വൃത്തിയിലേർപ്പെട്ടവരും വിവാഹം കഴിഞ്ഞവരും വരെ വിദ്യാര്ഥികളായി.ഗുരുദേവ അനുഗ്രഹം എന്ന് പറയട്ടെ സ്കൂളിന്റെ പ്രവർത്തനം മുടക്കം കൂടാതെ മുന്നോട്ടുപോയി.ശ്രീ വി കാർത്തികേയൻ മാസ്റ്റർ ആയിരുന്നു സ്ഥിര നിയമിതനായ ആദ്യത്തെ ഹെഡ്മാസ്റ്റർ .സ്കൂൾ തുടങ്ങിയപ്പോൾ ശ്രീ മണ്ണേഴത്തു ശങ്കുണ്ണി ആയിരുന്നു ചൂൽ മാനേജർ.16.11.1962 ൽ sndpyogam സ്കൂൾ ഭരണം ഏറ്റെടുത്തു.ശ്രീ എം.കെ രാഘവനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി.പിന്നീട് ശ്രീ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രെട്ടറിയായതോടുകൂടി സ്കൂൾ യോഗം മാനേജ്മെന്റിലെ ഒന്നാംകിട സ്കൂളായി മാറി.

ഇന്ന് എറണാകുളം ജില്ലയിലേറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഉദയംപേരൂർ SNDPഹയർ സെക്കന്ററി സ്കൂൾ SSLC,ഹയർ സെക്കന്ററി തലങ്ങളിലെ ഉയർന്ന വിജയശതമാനവും കലാകായിക രംഗങ്ങളിലെ തിളക്കമാർന്ന വിജയങ്ങളും സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നു പരിഹാരം കണ്ടെത്താനുള്ള ആർജവവും ഈ വിദ്യാലയത്തെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വ്യതിരക്തമാക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന മികച്ച അധ്യാപന രീതിയും അർപ്പണ മനസ്‌സുകളായ അധ്യാപകരും അതിശക്തമായ മാനേജ്‌മന്റ് ഉം സാഗര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ ഉം സദാജാഗരൂഗരായ ശാഖാ ഭാരവാഹികളും , സേവന സന്നദ്ധരായ പൂർവ വിദ്യാർത്ഥി സംഘടനയും ഈ സരസ്വതി ക്ഷേത്രത്തിനു ലഭിച്ച അഎൻ സി ബീനനുകൂല ഘടകങ്ങളാണ് .നാടിന്റെ സാർവതോമുഖമായ വളർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയിട്ടുള്ള സംഭാവന അന്യാദൃശ്യമാണ്.