ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:10, 22 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33027 (സംവാദം | സംഭാവനകൾ) ('* '''കൗൺസിലിംഗ്'''കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു.. സാമൂഹ്യ നീതി വകുുപ്പ്നിയോഗിച്ചിരിക്കുന്ന സൈക്കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • കൗൺസിലിംഗ്കുട്ടികൾക്ക് ആവശ്യമായ അവസരങ്ങളിൽ കൗൺസിലിംഗിൽ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു..

സാമൂഹ്യ നീതി വകുുപ്പ്നിയോഗിച്ചിരിക്കുന്ന സൈക്കോ സോഷ്യൽ പ്രൊജക്ട് സ്കൂൾ കൗൺസിലർ റിനി ജോർജിന്റെ സേവനം ലഭ്യമാണ്

  • സ്പോർട്സ്
  • എല്ലാ വർഷവും സ്പോർട്ട് മീറ്റ് നടത്തുന്നു. കായിക ഇനങ്ങളിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനത്തിനായി സ്പോർട്ട് കൗൺസിലിൻ്റെ സേവനം തേടുന്നു ഈ സ്കൂളിലെ ലിദിൻ ഉദയ് ,മെൽവിൻ ജോസ്, ഷാരോൺ ,യുവരാജ്,അഖിലേഷ് എന്നീ കുട്ടികൾ സംസ്ഥാന കായിക മേളയിൽ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു. ഈ സ്കൂളിലെ സുഭാഷ്, ഷാരോൺ രാജ്, അഖിലേഷ്'ബാബു ,അനിൽ കെ എന്നിവർ പന്ചാബ്, ഝത്തീസ്ഘട്ട് എന്നിവിടങ്ങളിൽ നടന്ന ദേശീയ കായിക മേളയിൽ ഉന്നത വിജയം നേടി ഈ കുട്ടികൾ ഈ സ്കൂളിൻറെ അഭിമാന താരങ്ങളാണ്.
  • ആരോഗ്യ കായിക വിദ്യാഭ്യാസം കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികൾക്ക് എ,ബി ഗ്രേഡുകൾ ലഭ്യമായി.
  • ക്ലാസ് മാഗസിൻ. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. മാസത്തിൽ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങൾ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു.2018 വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് പ്രശസ്ത കവി എസ് ജോസഫ് ആണ്. കവിത ജനിക്കുന്ന വഴികളെപ്പറ്റി ജോസഫ് സാർ കുട്ടികളുമായി സംവദിച്ചു. 2019 ൽ പ്രശസ്ത കവിയും ലോക്കോ പൈലറ്റുമായ ശ്രീ.സുരേഷ് കുമാർ ജി ആണ് വിദ്യാരംഗം ഉദ്ഘാടനം നിർവഹിച്ചത്. തൻ്റെ ട്രയിൻ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. 2021 ൽ കവി ശ്രീ രാജൻ കൈലാസ്  ആണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചത്.കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പരിപാടി നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി വായന മാസാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ രംഗത്തെ പ്രമുഖരുടെ സന്ദേശങ്ങൾ ഒരു മാസക്കാലം ഓൺലൈനായി കുട്ടികളിലെത്തിച്ചു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര, ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.