സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആതുര സേവനത്തിൽ 42 വർഷങ്ങൾ പൂർത്തീകരിച്ച ഡോ.ബാബു തോമസ്സിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ് നൽകി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ


മുളന്തുരുത്തി: ജൂലായ് 1ഡോക്ടേഴ്സ് ദിനത്തിൽ ആതുര സേവനത്തിന്റെ 42 വർഷങ്ങൾ പൂർത്തീകരിച്ച മുളന്തുരുത്തിയിലെ ജനകീയ ഡോക്ടർ ബാബു തോമസ്സിന് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ആദരവ് നല്കി. തുടർന്ന് സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ഡോക്ടർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ അദ്ധ്യാപകരായ മഞ്ജു കെ ചെറിയാൻ, മെറീന എബ്രഹാം, ജീന ജേക്കബ്, ജിനു ജോർജ്ജ് ഹെൽത്ത് ക്ലബ് കൺവീനർ ഇന്നു വി ജോണി എന്നിവർ സംസാരിച്ചു.

വൈദ്യുതി  ഉപയോഗവും സുരക്ഷയും

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ   സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥികൾക്കായി ആരക്കുന്നം കെഎസ്ഇബി സബ് എഞ്ചിനീയർ  മനോജ് കുമാർ വൈദ്യുതി  ഉപയോഗവും സുരക്ഷയും  എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ഷിജു കൂമുള്ളിൽ, മഞ്ജു കെ ചെറിയാൻ, ജിൻസി പോൾ , ക്രിസ്റ്റി കുര്യാക്കോസ്എന്നിവർ സംസാരിച്ചു.






ദേശീയ ശാസ്ത്രദിനം

ദേശീയ ശാസ്ത്രദിനം

മുളന്തുരുത്തി : എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ റിന്യൂവബിൾ എനർജി ഡിപ്പാർട്ട്മെന്റും ആരക്കുന്നം ഗ്രാമീണ വായനശാലയും സംയുക്തമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു.

    ആലുവ യു സി കോളേജ് റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ.പി.എം കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ സി. കെ. റെജി അദ്ധ്യക്ഷത വഹിച്ചു.'മനുഷ്യനും ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെറിൻ മോഹൻ ക്ലാസ് നയിച്ചു.ഹെഡ്മിസ്ട്രസ് പ്രീത ജോസ് , ആരക്കുന്നം ഗ്രാമീണ വായനശാല പ്രസിഡന്റ് ജിനു ജോർജ്ജ്, അധ്യാപകരായ ഡെയ്സി വർഗീസ്, അന്ന തോമസ്, മെറീന അബ്രഹാം ,ഇന്നു .വി .ജോണി, ജിൻസി പോൾ , അന്നമ്മ ചാക്കോ , ആകർഷ് സജികുമാർ , പി. റ്റി.  എ പ്രസിഡന്റ് ബീന .പി. നായർ , ലൈബ്രേറിയൻ ഡോണ ജോസ്  സംസാരിച്ചു.