ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13951 (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)

കുടകുമലനിരകളിലെ നിബിഡ വന ങ്ങളിൽ നിന്ന് കിനിഞ്ഞൊഴുകി അലതല്ലി യെത്തുന്ന വലിയ പുഴയാണ് കാര്യങ്കോടു പുഴ. കൊട്ടത്തലച്ചി, ചട്ടി വയൽ, മരുതും പാടി, മുതുവം മലമടക്കുകളിൽ നിന്ന് ഉത്ഭ വിച്ച് ഒരു ചെറിയ പുഴ ഒഴുകി വലിയ പുഴ യോടു ചേരുന്ന സംഗമസ്ഥലത്തിന് പഴമ ക്കാർ നൽകിയ പേരാണ് ചെറുപുഴ.

ആദ്യകാലങ്ങളിൽ വാഹനസൗകര്യം പെരുമ്പ വരെയായിരുന്നു. അവിടെനിന്നും ചെറുപുഴയിലേക്ക് കാൽനട യാത്ര നടത്ത ണം. അന്ന് വിദ്യാഭ്യാസ സൗകര്യം പയ്യ ന്നൂരിലായിരുന്നു. പില്ക്കാലത്ത് അരവ ഞാൽ വരെയും കുറെക്കൂടി കഴിഞ്ഞ് പെരിങ്ങോം, പാടിയോട്ടുചാൽ എന്നിവിട ങ്ങളിലേക്കും വാഹനങ്ങൾ അപൂർവ്വമായി വന്നുതുടങ്ങി. പാടിയോട്ടുചാലിലും നര മ്പിലും പുളിങ്ങോത്തും ഓരോ എൽ.പി. സ്കൂളുകൾ തുടങ്ങി. പൊതുസ്ഥാപന ങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതൊന്നും ഇല്ലാത്ത കാട്ടു പ്രദേശം തന്നെയായിരുന്നു അന്ന് ചെറു പുഴ. 1950ൽ ചെറുപുഴ വരെ ബസ്സ് എത്തി.